തെരുവുനായ പ്രശ്‌നത്തില്‍ മനേകാഗാന്ധിക്കെതിരെ ആഞ്ഞടിച്ച് ചെന്നിത്തല ; മുഖ്യമന്ത്രിയെ അവഹേളിക്കാന്‍ ആരാണ് അവര്‍ക്ക് അധികാരം നല്‍കിയത്; മനേക ഗാന്ധി പെരുമാറുന്നത് ഹിപ്പോക്രാറ്റിനെ പോലെ

തിരുവനന്തപുരം: തെരുവുനായ പ്രശ്‌നത്തില്‍ മനേകാഗാന്ധിക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.തെരുവുനായ പ്രശ്‌നം നിയമസഭയില്‍ ഉന്നയിച്ച് സംസാരിക്കുകയായിരുന്നു ചെന്നിത്തല. വിഷയത്തില്‍ മേനക ഗാന്ധി സംസാരിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനെ പോലും അവഹേളിക്കുന്ന രീതിയില്‍. ഇത്തരത്തില്‍ സംസാരിക്കാന്‍ ആരാണ് അവര്‍ക്ക് അധികാരം നല്‍കിയതെന്നും ചെന്നിത്തല ചോദിച്ചു. മനേകാ പെരുമാറുന്നത് ഹിപ്പോക്രാറ്റിനെപ്പോലെയാണ്. കേരളത്തിലെ പ്രശ്‌നം അറിയാതെ വായില്‍ത്തോന്നിയത് വിളിച്ച് പറയുകയല്ല വേണ്ടത്. തെരുവുനായയുടെ കടിയേറ്റ് ആളുകള്‍ മരിക്കുക എന്ന് പറയുന്നത് അങ്ങേയറ്റത്തെ ഗുരുതരമായ കാര്യമാണെന്നും അതിനെ നിസാരകാര്യമാക്കി പറയുകയും തെരുവുനായ്ക്കളെ കൊല്ലുന്നവര്‍ക്കെതിരെ കാപ്പ ചുമത്തണമെന്ന് പറയുന്നതും എന്ത് അടിസ്ഥാനത്തിലാണെന്നും ചെന്നിത്തല ചോദിച്ചു. തെരുവുനായകളെ കൊല്ലുന്നവര്‍ക്കെതിരേ കാപ്പ ചുമത്തി ജയിലിലടയ്ക്കണമെന്ന് കേന്ദ്ര വനിതാ ശിശുക്ഷേമമന്ത്രി മനേകാഗാന്ധി ഇന്നലെയായിരുന്നു പറഞ്ഞത്. ചില വ്യവസായികളും തെരുവുനായകളെ കൊല്ലാന്‍ രംഗത്തിറങ്ങിയിട്ടുണ്ട്. ഇവര്‍ മാനസിക വൈകൃതമുള്ളവരാണെന്നും ഇത്തരക്കാര്‍ നിയമവ്യവസ്ഥയെ വെല്ലുവിളിക്കുകയാണെന്നും മന്ത്രി പറഞ്ഞിരുന്നു. വിഷയം നാളെ പരിഗണിക്കുമെന്ന് സ്പീക്കര്‍ അറിയിച്ചു.

© 2024 Live Kerala News. All Rights Reserved.