ജിയോ ‘വെല്‍ക്കം ഓഫര്‍’ കാലാവധി നീട്ടുന്നു; 2017 മാര്‍ച്ച് വരെ

ന്യൂഡല്‍ഹി: ടെലികോം കമ്പനികള്‍ക്ക് വെല്ലുവിളി ഉയര്‍ത്തിയ റിലയന്‍സ് ജിയോ തങ്ങളുടെ വെല്‍ക്കം ഓഫര്‍ 2017 മാര്‍ച്ച് വരെ നീട്ടി. ഡിസംബര്‍ 31 വരെയാണ് നിലവിലുള്ള ഓഫറിന്റെ കാലാവധി.കൂടുതല്‍ ഉപയോക്താക്കളെ ചേര്‍ക്കുന്നതിനു വേണ്ടിയാണ് ജിയോയുടെ ഇപ്പോഴത്തെയുള്ള ഈ കാലാവധി പുതുക്കലിനു പിന്നിലുള്ള കാരണം. ഇതോടെ ഉപഭോക്താകള്‍ക്കു ലഭിച്ചു വരുന്ന അണ്‍ലിമിറ്റഡ് 4ജി ഡേറ്റയും, ഫ്രീ വോയ്‌സ് കോള്‍, ഫ്രീ റോമിംഗ് സേവനങ്ങളും അടുത്ത മാര്‍ച്ച് വരെ ലഭിക്കും. കമ്പനിയുടെ ഔദ്യോഗികമായ അറിയിപ്പ് ലഭിച്ചാലുടന്‍ ഉപയോക്താക്കള്‍ക്ക് സേവനം ഉപയോഗിക്കാം. മൂന്ന് മാസത്തില്‍ കൂടുതല്‍ സൗജന്യ സേവനം നല്‍കാന്‍ സാധിക്കില്ല എന്ന് ട്രായ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. എന്നാല്‍ കമ്പനിയുടെ സ്വന്തം ചിലവില്‍ ഇത്തരം ഓഫറുകള്‍ നല്‍കാവുന്നതാണ്. നിലവില്‍ കേരളത്തില്‍ മാത്രമായി 10 ലക്ഷം വരിക്കാരാണ് ജിയോയ്ക്കുള്ളത്. നിലയുറപ്പിച്ചു ഇതുവരെ 1.6 കോടി വരിക്കാരെ സ്വന്തമാക്കാന്‍ കഴിഞ്ഞുവെങ്കിലും ജിയോ ഓഫര്‍ ചെയ്ത വേഗത നെറ്റിനു ലഭിക്കുന്നില്ലയെന്നു വ്യാപക പരാതികളും ഉയരുന്നുണ്ട്. കഴിഞ്ഞ ദിവസം ട്രായ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം കേരളത്തില്‍ ലഭിക്കുന്ന ഏറ്റവും കുറഞ്ഞ 4ജി സ്പീഡ് ജിയോയുടേതാണ്.

© 2022 Live Kerala News. All Rights Reserved.