കേരള ബ്ലാസ്‌റ്റേഴ്‌സിന് വിജയം; ഗോവയെ തകര്‍ത്തത് ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക്

ഗോവ: ഐഎസ്എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് രണ്ടാം വിജയം.ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് കേരളം ഗോവയെ തകര്‍ത്തത്. ആദ്യ പകുതിയില്‍ മുന്നില്‍ നിന്ന ഗോവയെ രണ്ടാം പകുതിയിലാണ് ബ്ലാസ്‌റ്റേഴ്‌സ് തളച്ചത്. 24ാം മിനിറ്റില്‍ ഗോവയ്ക്കായി ജൂലിയോ സീസറിലൂടെയാണ് ഗോവ ഗോള്‍ നേടിയത്. എന്നാല്‍ രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ബ്ലസ്‌റ്റേഴ്‌സ് തിരിച്ചടിച്ചു. റാഫിയുടെ ഗോളിലൂടെ സമനില പിടിച്ച ബ്ലാസ്‌റ്റേഴ്‌സ് 84ാം മിനിറ്റില്‍ ബെല്‍ഫോര്‍ട്ട് ഒറ്റയ്ക്ക് നടത്തിയ മുന്നേറ്റത്തിലൂടെ നേടിയ ഗോളിലൂടെ ബ്ലസ്‌റ്റേഴ്‌സ് വിജയ ഗോള്‍ നേടി. ഇതോടെ ഐഎസ്എല്ലില്‍ കേരളത്തിന് രണ്ടു ജയമായി ബോംബെയ്‌ക്കെതിരേയായിരുന്നു കേരളത്തിന്റെ ആദ്യ ജയം.

© 2024 Live Kerala News. All Rights Reserved.