പാകിസ്താനിലെ ക്വറ്റയിലെ പൊലീസ് ട്രെയിനിംഗ് കോളജിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 59 മരണം;116 പേര്‍ക്ക് പരുക്ക്; മൂന്നു ഭീകരരെ വധിച്ചു;ആക്രമണത്തിന് പിന്നില്‍ ലഷ്‌കര്‍ ഇ ജാംഗ്വി ഭീകരരാണെന്ന്‌ സംശയം

ഇസ്ലാമാബാദ്: പാകിസ്താനിലെ ക്വറ്റയിലുണ്ടായ ഭീകരാക്രമണത്തില്‍ 59 പേര്‍ കൊല്ലപ്പെട്ടു. ക്വറ്റയിലെ പൊലീസ് ട്രെയിനിംഗ് കോളജിന് നേരെയാണ് ആക്രമണം ഉണ്ടായത്. 116 പേര്‍ക്ക് പരിക്കേറ്റു.ഏറ്റുമുട്ടലില്‍ മൂന്നു ഭീകരരെ വധിച്ചതായും പൊലീസ് അറിയിച്ചു. തിങ്കളാഴ്ച രാത്രിയിലാണ് ആക്രമണമുണ്ടായത്. ബലൂചിസ്താന്‍ പ്രവിശ്യാ തലസ്ഥാനമാണ് ക്വറ്റ.ട്രെയിനിംഗ് കോളജിന്റെ ഹോസ്റ്റലില്‍ കടന്നു കയറിയ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. അറുനൂറിലധികം ട്രെയിനിംഗ് വിദ്യാര്‍ഥികളാണ് സംഭവം നടക്കുമ്പോള്‍ ഹോസ്റ്റലിലുണ്ടായിരുന്നത്. 200 ലധികം പേരെ സുരക്ഷിതമായി പുറത്തെത്തിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ലഷ്‌കര്‍ ഇ ജാംഗ്വി ഭീകരരാണ് ആക്രമണത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്.കഴിഞ്ഞ ഓഗസ്റ്റില്‍ ക്വതയിലെ ആശുപത്രിക്കു നേരെ നടന്ന ഭീകരാക്രമണത്തില്‍ 88 പേര്‍ കൊല്ലപ്പെട്ടിരുന്നു.

© 2024 Live Kerala News. All Rights Reserved.