മുസ്ലീം ജനസംസഖ്യ വര്‍ദ്ധിക്കുന്നു;ഹിന്ദുക്കള്‍ ജനസംഖ്യ ഉയര്‍ത്തണമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്

യുപി:രാജ്യത്ത് മുസ്ലീം ജനസംസഖ്യ വര്‍ദ്ധിക്കുന്നതിനാല്‍ ഹിന്ദുക്കള്‍ ജനസംഖ്യ ഉയര്‍ത്തണമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. രാജ്യത്തെ ജനങ്ങള്‍ രാമക്ഷേത്രം ആവശ്യപ്പെടുകയാണ്. എന്നാല്‍ രാമഭക്തന്‍മാരില്ലാതായാല്‍ എങ്ങനെയാണ് രാമക്ഷേത്രം നിര്‍മിക്കാനാകുകയെന്നും ഗിരിരാജ് സിംഗ്. നമ്മള്‍ മതത്തിനെ സംരക്ഷിച്ചാല്‍ മതം നമ്മേയും സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.ഉത്തര്‍പ്രദേശില്‍ സഹരണ്‍പുര്‍ ജില്ലയിലുള്ള ദേവ്ബദില്‍ ഒരു പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എട്ട് സംസ്ഥാനങ്ങളില്‍ തുടര്‍ച്ചയായി ഹിന്ദുക്കളുടെ എണ്ണത്തില്‍ കുറവ് വരുന്നതായും ഹിന്ദു ജനസംഖ്യ വര്‍ധിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യാവിഭജന സമയത്ത് പാകിസ്താനില്‍ 22 ശതമാനം ഹിന്ദുക്കളുണ്ടായിരുന്നത് ഇപ്പോള്‍ വെറും ഒരു ശതമാനമായി കുറഞ്ഞിരിക്കുകയാണ്. മുമ്പ് ഇന്ത്യയില്‍ ഹിന്ദുക്കള്‍ 90 ശതമാനവും മുസ്ലീങ്ങള്‍ 10 ശതമാനവുമായിരുന്നു. എന്നാല്‍ ഇന്ന് മുസ്ലീം ജനസംഖ്യ 24 ശതമാനമായി വര്‍ധിച്ചിരിക്കുന്നു. ഹിന്ദു ജനസംഖ്യ 76 ശതമാനത്തിലേക്ക് താഴുകയും ചെയ്തു ഗിരിരാജ് സിങ്.

© 2024 Live Kerala News. All Rights Reserved.