ബിസിസിഐയ്ക്ക് വീണ്ടും തിരിച്ചടി; പുന:പരിശോധനാ ഹര്‍ജി സുപ്രീംകോടതി തള്ളി; ലോധ റിപ്പോര്‍ട്ട് ബിസിസിഐക്ക് പൂര്‍ണരൂപത്തില്‍ നടപ്പാക്കേണ്ടി വരും

ന്യൂഡല്‍ഹി: ലോധാ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്ന കാര്യത്തില്‍ ബിസിസിഐക്ക് സുപ്രീംകോടതിയില്‍ തിരിച്ചടി. ജസ്റ്റീസ് ആര്‍എം.ലോധ സമിതിയുടെ ഭരണപരിഷ്‌കാര നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കണമെന്ന സുപ്രീം കോടതി വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ബോര്‍ഡ് ഓഫ് ക്രിക്കറ്റ് കണ്‍ട്രോള്‍ ഇന്‍ ഇന്ത്യ (ബിസിസിഐ) സമര്‍പ്പിച്ച ഹര്‍ജി തള്ളി. പുനഃപരിശോധന ഹര്‍ജി കൂടി തള്ളിയതോടെ ബിസിസിഐ ലോധ സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കിയേ മതിയാകൂ എന്ന സ്ഥിതിയിലായി. ചീഫ് ജസ്റ്റിസ് ടി.എസ്.ഠാക്കൂര്‍ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. വിധി പുനഃപരിശോധിക്കേണ്ടതില്ലെന്നു ചൂണ്ടിക്കാട്ടി ബെഞ്ച് ഹര്‍ജി തള്ളി. ഇത് ബിസിസിഐയ്ക്ക് വീണ്ടും തിരിച്ചടിയായി. ലോധ സമിതിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ കണിശമായി പാലിക്കണമെന്ന സുപ്രീംകോടതി വിധി ബിസിസിഐ നേരത്തെ നിരസിച്ചിരുന്നു. ഒരു സംസ്ഥാനത്തിന് ഒരു വോട്ട്, 70 കഴിഞ്ഞവര്‍ ഭരണസമിതികളില്‍ പാടില്ല, മൂന്നു പേരുടെ സിലക്ഷന്‍ പാനല്‍, ഭരണാധികാരികള്‍ക്ക് മൂന്നു വര്‍ഷ ‘കൂളിങ് ഓഫ്’ കാലം തുടങ്ങിയ പ്രധാന മാര്‍ഗനിര്‍ദേശങ്ങളാണ് ബിസിസിഐക്ക് സ്വീകാര്യമല്ലാത്തത്.

© 2024 Live Kerala News. All Rights Reserved.