ഡോ ബോബി ചെമ്മണൂരിന്റെ നായപിടുത്തം നിയമസഭയില്‍

നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ കല്‍പ്പറ്റ എംഎല്‍എ കെകെ ശരീന്ദ്രന്‍ ബോബി ചെമ്മണൂര്‍ പിടികൂടിയ തെരുവ് നായ്ക്കളെ കല്‍പ്പറ്റയിലെ സ്വന്തം സ്ഥലത്ത് സംരക്ഷിക്കുന്നത് സംബന്ധിച്ച് പ്രശ്‌നം ഉന്നയിച്ചു. തുടര്‍ന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ ഇതിനെപ്പറ്റി അന്വേഷിക്കാമെന്ന് മറുപടി നല്‍കി. അതേസമയം ആരെങ്കിലും സ്വന്തം നിലയില്‍ തെരുവ് നായ്ക്കളെ പിടിച്ച് സംരക്ഷിക്കാന്‍ തയ്യാറായാല്‍ അവരെ പ്രോത്സാഹിപ്പിക്കേണ്ടതാണ് എന്നാണ് തനിക്ക് തോന്നുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു.