പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ 19 കാരന്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ ഞരമ്പ് മുറിക്കാന്‍ ശ്രമിച്ചു;പെണ്‍കുട്ടിയെ നിരന്തരം ശല്യം ചെയ്തിരുന്നെന്നും ബന്ധുക്കള്‍

പുല്‍പ്പള്ളി: പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് വൈരാഗ്യം തിര്‍ക്കാന്‍ 19 കാരന്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ ഞരമ്പ് മുറിക്കാന്‍ ശ്രമിച്ചു. യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു.മൂഴിമൂല സ്വദേശിയും ബത്തേരി സ്വകാര്യ സ്ഥാപനത്തിലെ വിദ്യാര്‍ഥിയുമാണ് വിമല്‍ . പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെയാണ് വിമല്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചത്. പെണ്‍കുട്ടിയുടെ കൈത്തണ്ടയില്‍ ബ്ലേഡ് കൊണ്ടുവരയുകയായിരുന്നു.ബുധനാഴ്ച പെണ്‍കുട്ടിയുടെ വീടിനടുത്തുവെച്ചായിരുന്നു സംഭവം. ഒരു വര്‍ഷത്തോളമായി ഇയാള്‍ പെണ്‍കുട്ടിയുടെ പിന്നാലെ പ്രണയാഭ്യര്‍ത്ഥനയുമായി നടക്കുകയാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു. സ്‌കൂളില്‍ പോകുമ്പോഴും മറ്റും ഇയാള്‍ പെണ്‍കുട്ടിയെ നിരന്തരം ശല്യം ചെയ്യുന്നത് പതിവായിരുന്നെന്നും ബന്ധുക്കള്‍ പറയുന്നു. നേരത്തെ പുല്‍പ്പള്ളിയില്‍വെച്ച് പെണ്‍കുട്ടിയെ ഇയാള്‍ അടിച്ചിരുന്നു. ഇതേത്തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

© 2024 Live Kerala News. All Rights Reserved.