ബാര്‍കോഴ: അടിയന്തരപ്രമേയത്തിനു പ്രതിപക്ഷം നോട്ടീസ് നല്‍കി

 

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ കെ.എം. മാണിയെ കുറ്റവിമുക്തനാക്കിയ വിജിലന്‍സ് റിപ്പോര്‍ട്ട് സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. കെ.സുരേഷ് കുറുപ്പാണ് നോട്ടീസ് നല്‍കിയത്.

വിഷയത്തില്‍ രാവിലെ നിയമസഭയില്‍ പ്രതിപക്ഷ ബഹളമുണ്ടായിരുന്നു. പ്ലക്കാര്‍ഡുകളുമായാണ് പ്രതിപക്ഷം സഭയില്‍ എത്തിയത്. സഭ തുടങ്ങിയപ്പോള്‍ തന്നെ പ്രതിപക്ഷം ബഹളവുമായി എഴുന്നേറ്റു. ബാര്‍കോഴക്കേസില്‍ കെ.എം. മാണിക്കെതിരായ ആരോപണം സര്‍ക്കാര്‍ അട്ടിമറിച്ചെന്നാരോപിച്ചായിരുന്നു ബഹളം.

ചോദ്യോത്തരവേള തുടങ്ങിയപ്പോള്‍ തന്നെ പ്രതിപക്ഷ അംഗങ്ങള്‍ ഇരിപ്പിടങ്ങളില്‍ നിന്നും മുദ്രാവാക്യം വിളികളുമായി എഴുന്നേറ്റു. ഒടുവില്‍ ചോദ്യോത്തരവേളയില്‍ മറ്റൊന്നും ചര്‍ച്ച ചെയ്യാനാവില്ലെന്ന് സ്പീക്കര്‍ അറിയിച്ചതിനെത്തുടര്‍ന്ന് പ്രതിപക്ഷം ശാന്തരായി. സഭ ഇന്നത്തേക്ക് പിരിഞ്ഞു.

ഈ റിപ്പോടര്‍ട്ട് കേരളത്തിലെ ജനങ്ങള്‍ക്ക് അംഗീകരിക്കാന്‍ കഴിയില്ല. ഇത് കൃത്രിമമാണ്. അതിശക്തമായ സമ്മര്‍ദ്ദമം വന്ന ഘട്ടത്തിലാണ് വിജിലന്‍സ് ഈ റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത് എം എല്‍ എ. എകെ ബാലന്‍ മാധ്യമങ്ങളോട് പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.