‘കോലുമിട്ടായി’യിലെ ആദ്യ വീഡിയോ സോങ്ങ് റിലീസ് ചെയ്തു; ‘മിന്നി ചിന്നും’ എന്ന ഗാനത്തിന്റെ വീഡിയോ കാണാം

‘കോലുമിട്ടായി’ എന്ന ചിത്രത്തിലെ ആദ്യ വീഡിയോ സോങ്ങ് റിലീസ് ചെയ്തു. മ്യൂസിക്247 ആണ് ഗാനം പുറത്ത് വിട്ടത്. ‘മിന്നി ചിന്നും’ എന്ന് തുടങ്ങുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് ചിത്രത്തിന്റെ സംഗീത സംവിധായകന്‍ കൂടിയായ ശ്രീരാജ് സഹജനാണ്. വരികള്‍ രചിച്ചിരിക്കുന്നത് ലക്ഷമിയാണ്. അരുണ്‍ വിശ്വം ചിത്രം സംവിധാനം ചെയ്തത്. ‘കോലുമിട്ടായി’യില്‍ ബാലതാരങ്ങളായ ഗൗരവ് മേനോന്‍, മീനാക്ഷി, നായിഫ് നൗഷാദ്, ആകാശ്, സിദ്ധാര്‍ത്ഥ്, റോഷന്‍ എന്നിവര്‍ അഭിനയിച്ചിട്ടുണ്ട്. സൈജു ഗോവിന്ദ കുറുപ്പ്, കലാഭവന്‍ പ്രജോദ്, ദിനേശ് പ്രഭാകര്‍, കൃഷ്ണ പ്രഭ, അഞ്ജലി ഉപാസന തുടങ്ങിയവരും കഥാപാത്രങ്ങളായി എത്തുന്നു. ഛായാഗ്രഹണം സന്തോഷ് അണിമയും ചിത്രസംയോജനം സുനീഷ് സെബാസ്റ്റ്യനുമാണ് നിര്‍വഹിച്ചിരിക്കുന്നത്. ക്രയോണ്‍സ് പിക്‌ചേഴ്‌സിന്റെ ബാനറില്‍ ‘കോലുമിട്ടായി’ നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ കഥ ഒരുക്കിയ അഭിജിത്ത് അശോകനാണ്.