ഏഴാം ക്ലാസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കോഴിക്കോട് സ്വദേശി പിടിയില്‍;ബന്ധുകൂടിയായ സുധീഷ് കഴിഞ്ഞ രണ്ട് വര്‍ഷമായി നിരന്തരം പീഡിപ്പിക്കാറുണ്ടെന്ന് പെണ്‍കുട്ടിയുടെ മൊഴി

മലപ്പുറം: രക്ഷിതാക്കളില്ലാത്ത സമയത്ത് വീട്ടിലെത്തി ഏഴാം ക്ലാസുകാരിയെ നിരന്തരം ലൈംഗിക പീഡനത്തിനിരയാക്കിയ കോഴിക്കോട് നടക്കാവ് സ്വദേശി അറസ്റ്റില്‍.കൊളങ്ങരത്ത് മീത്തേല്‍ സുധീഷാണ് പൊലീസിന്റെ പിടിയിലായത്.പഠനക്കാര്യത്തില്‍ പുറകോട്ട് പോയതിനെക്കുറിച്ച് കുട്ടിയോട് അധ്യാപകര്‍ ചോദിച്ച സമയത്താണ് പെണ്‍കുട്ടി പീഡനവിവരം പറഞ്ഞത്. പെണ്‍കുട്ടിയുടെ ബന്ധുകൂടിയായ സുധീഷ് കഴിഞ്ഞ രണ്ട് വര്‍ഷമായി നിരന്തരം പീഡിപ്പിക്കാറുണ്ടെന്ന് പെണ്‍കുട്ടി പൊലീസില്‍ മൊഴി നല്‍കി. വിവരം പുറത്ത് പറയരുതെന്ന് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. അധ്യാപകര്‍ നല്‍കിയ പരാതിയില്‍ വളാഞ്ചേരി സിഐ കെ എം സുധീഷിന്റെ നേതൃത്വത്തിലുളള സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇയാള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തിട്ടുളളത്. തിരൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

© 2024 Live Kerala News. All Rights Reserved.