ഗോരക്ഷകര്‍ നല്ല മനുഷ്യര്‍; തെറ്റിദ്ധാരണങ്ങള്‍ പരത്താന്‍ ചില ശക്തികള്‍ ശ്രമിക്കുന്നു; ഗോരക്ഷാ പ്രവര്‍ത്തകരെ പിന്തുണച്ച് മോഹന്‍ ഭഗവത്

നാഗ്പൂര്‍: ഗോരക്ഷാ പ്രവര്‍ത്തകരെ പിന്തുണച്ച് ആര്‍എസ്എസ് നേതാവ് മോഹന്‍ ഭഗവത്. ഗോരക്ഷകര്‍ നല്ല മനുഷ്യരാണ്. അവരെക്കുറിച്ച് തെറ്റിദ്ധാരണങ്ങള്‍ പരത്താന്‍ ചില ശക്തികള്‍ ശ്രമിക്കുന്നുണ്ട്. വ്യാജന്‍മാരില്‍ നിന്നും യഥാര്‍ത്ഥ ഗോരക്ഷകരെ തിരിച്ചറിയാന്‍ ശ്രമിക്കണമെന്നും മോഹന്‍ ഭഗവത് പറയുന്നു. ഗോരക്ഷാ പ്രവര്‍ത്തകര്‍ സുപ്രധാനമായ പങ്കാണ് രാജ്യത്ത് വഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുവിശ്വാസമനുസരിച്ച് ഗോസംരക്ഷണം വളരെ പ്രധാനപ്പെട്ടതാണ്. ഗോരക്ഷാ നിയമം പാസാക്കിയത് നിലവിലെ സര്‍ക്കാരല്ല. പശുവിനെ സംരക്ഷിക്കാന്‍ ഗോരക്ഷകര്‍ക്ക് പ്രക്ഷോഭം നടത്തേണ്ടി വരും. ആരാണ് നിയമം ലംഘിക്കുന്നതെന്നും പ്രശ്‌നം സൃഷ്ടിക്കുന്നതെന്നും കണ്ടെത്താന്‍ അധികാരികള്‍ തയ്യാറാകണമെന്നും മോഹന്‍ ഭാഗവത് ആവശ്യപ്പെട്ടു.ഇവിടെ ചില സാമൂഹ്യ വിരുദ്ധരുണ്ട്, അവര്‍ ഗോരക്ഷകരല്ല. അവരാല്‍ വിഡ്ഢികളാകരുത്. അവര്‍ക്കെതിരാണ് ഗോരക്ഷകര്‍. ഇരുകൂട്ടരേയും ഒന്നായി കാണരുതെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. ഇന്ത്യയില്‍ നിയവിരുദ്ധമായി നടക്കുന്ന ഗോവധങ്ങള്‍ നിരോധിക്കപ്പെടേണ്ടിയിരിക്കുന്നെന്നും അദ്ദേഹം ആവശ്യപ്പെട്ടു.നാഗ്പൂരിലെ റെഷിംബാഗ് മൈതാനത്ത് നടക്കുന്ന വാര്‍ഷിക പരേഡില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

© 2024 Live Kerala News. All Rights Reserved.