യുകെ കുമാരന് വയലാര്‍ അവാര്‍ഡ് ; തക്ഷന്‍കുന്ന് സ്വരൂപം എന്ന നോവലിനാണ് പുരസ്‌കാരം

തിരുവനന്തപുരം: 2016ലെ വയലാര്‍ അവാര്‍ഡ് പ്രഖ്യാപിച്ചു. സാഹിത്യകാരന്‍ യുകെ കുമാരന്‍ വയലാര്‍ അവാര്‍ഡിന് അര്‍ഹനായി.തക്ഷന്‍കുന്ന് സ്വരൂപം എന്ന നോവലിനാണ് പുരസ്‌കാരം. ഒരു ലക്ഷം രൂപയും ശില്‍പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കരം. നേരത്തെ ഇതേ കൃതിക്ക് ചെറുകാട് അവാര്‍ഡും ലഭിച്ചിരുന്നു. ആസക്തി, പുതിയ ഇരിപ്പിടങ്ങള്‍, പാവം കള്ളന്‍, മടുത്തകളി,വലയം,ഒരിടത്തുമെത്താത്തവര്‍, മധുരശൈത്യം,ഒറ്റക്കൊരു സ്ത്രീ ഓടുന്നതിന്റെ രഹസ്യമെന്ത്, റെയില്‍പാളത്തിലിരുന്ന് ഒരു കുടുംബം ധ്യാനിക്കുന്നു, എന്നിവയാണ് പ്രധാനപ്പെട്ട യു.കെ കുമാരന്റെ കൃതികള്‍.