പ്രവാസികളുടെ വോട്ടില്‍ ധാരണയായി: കേന്ദ്രം സുപ്രീംകോടതിയില്‍

പ്രവാസികളുടെ വോട്ടവകാശം സംബന്ധിച്ച് ധാരണയായതായി കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. ഇതിന്റെ ഭേദഗതികളോടു കൂടിയ കുറിപ്പ് മന്ത്രിസഭായോഗത്തിന്റെ പരിഗണനക്ക് വിട്ടു. സൈനികര്‍ക്ക് തൊഴിലിടങ്ങളില്‍ വോട്ടിങ് ഏര്‍പ്പെടുത്തുന്ന കാര്യവും പരിഗണനയിലാണ്. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഈ സൗകര്യം ലഭിക്കും.

ഇതര സംസ്ഥാനങ്ങളില്‍ തൊഴിലെടുക്കുന്നവരുടെ വോട്ടവകാശം സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അഞ്ചംഗ സമിതിയെ നിയോഗിച്ചു. സെപ്തംബര്‍ 15 നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.