കൊച്ചി ടസ്‌കേഴ്‌സിന് ബിസിസിഐ 550 കോടി രൂപ നഷ്ടപരിഹാരം നല്‍കണം

 

ഐപിഎല്‍ ഫ്രാഞ്ചൈസിയായിരുന്ന കൊച്ചിന്‍ ടസ്‌കേഴ്‌സിന് 550 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ബിസിസിഐക്ക് ആര്‍ബിട്രേഷന്‍ കോടതിയുടെ ഉത്തരവ്. സുപ്രിം കോടതി മുന്‍ ചീഫ് ജസ്റ്റിസ് ആര്‍സി ലാഹോട്ടിയുടെ നേതൃത്വത്തിലാണ് ഈ ഉത്തരവ്. കരാര്‍ ലംഘനം നടത്തിയെന്നാരോപിച്ച് 2011ലാണ് ബിസിസിഐ കൊച്ചിന്‍ ടസ്‌കേഴ്‌സിന്റെ ഫ്രാഞ്ചൈസി റദ്ദാക്കിയത്. അതേസമയം ഉത്തരവിനെതിരെ നിയമനപടികള്‍ ആലോചിക്കുന്നതായി ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചു. പണം നല്‍കുന്നതിന് പകരം, ഐപിഎലിലേക്ക് തിരിച്ചെടുക്കണമെന്നാണ് കൊച്ചിന്‍ ടസ്‌കേഴ്‌സ് ഉന്നയിക്കുന്നത്.

ആറ് മാസത്തോളം ബാങ്ക് ഗ്യാരണ്ടി സമര്‍പ്പിക്കാന്‍ വൈകിയതിനെ തുടര്‍ന്നാണ് കരാര്‍ലംഘനം നടത്തിയെന്നാരോപിച്ച് ബിസിസിഐ കൊച്ചിന്‍ ടസ്‌കേഴ്‌സിന്റെ ഐപിഎല്‍ ഫ്രാഞ്ചൈസി 2011ല്‍ റദ്ദാക്കുന്നത്. ഇതിന് മുന്നോടിയായി 340 കോടി രൂപ പിഴയായും ബാങ്ക് ഗ്യാരണ്ടിയില്‍ നിന്ന് 146 കോടി രൂപയും ബിസിസിഐ ഈടാക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ്, കൊച്ചിന്‍ ടസകേഴ്‌സ് ടീം മാനേജ്‌മെന്റ് ആര്‍ബിട്രേഷന്‍ നടപടികളിലേക്ക് നീങ്ങിയത്.

© 2024 Live Kerala News. All Rights Reserved.