ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ നഗരം മുംബൈ; 45,000 കോടീശ്വരന്മാര്‍; പിന്നാലെ ഡല്‍ഹിയും ബാംഗ്ലൂരും

മുംബൈ:രാജ്യത്തെ ഏറ്റവും സമ്പന്നമായ നഗരം മുംബൈ ആണെന്ന് റിപ്പോര്‍ട്ട്. 45,000 അധികം കോടീശ്വരന്മാരാണ്് മുംബൈയില്‍ ഉള്ളത്. മുഴുവന്‍ സമ്പത്ത് 820 ബില്യന്‍ യുഎസ് ഡോളര്‍ ആണ്. മുംബൈയ്ക്ക് പിന്നാലെ ഡല്‍ഹിയും ബംഗളുരുവും ഉണ്ട്. 22,000ത്തോളം കോടിശ്വരന്മാരാണ് ഡല്‍ഹിയിലുള്ളത്. മുഴുവന്‍ സമ്പത്ത് 450 ബില്യന്‍ യു.എസ് ഡോളര്‍. 7500 ഓളം കോടീശ്വരന്മാരുള്ള ബാംഗ്ലുരുവിന്റെ മുഴുവന്‍ സമ്പത്ത് 320 ബില്യന്‍ ഡോളറാണ്. മുഴുവന്‍ സമ്പത്ത് എന്നത് ഓരോ വ്യക്തിയുടെയും സ്വകാര്യ ആസ്തി പരിഗണിച്ചാണ്.ഹെദരാബാദ്, പുനെ, കൊല്‍ക്കത്ത, ചെന്നൈ എന്നിവയും പട്ടികയില്‍ ഉണ്ട്. സര്‍ക്കാര്‍ ഫണ്ടുകള്‍ ഇതില്‍ ഒഴിവാക്കിയിട്ടുണ്ട്. സ്ഥലം, പണം, ബിസിനസ് താല്‍പര്യങ്ങള്‍, ഓഹരി എന്നിവയാണ് പരിഗണിച്ചിട്ടുള്ളത്. സൂറത്ത്. അഹമ്മദാബാദ്, ജയ്പൂര്‍, വഡോധര എന്നീ നഗരങ്ങളും സമ്പത്തില്‍ മുന്നോട്ടു വരികയാണ്.

© 2024 Live Kerala News. All Rights Reserved.