മാണിയെ പുണ്യാളനാക്കി വിജിലന്‍സ് റിപ്പോര്‍ട്ട്

തിരുവനന്തപുരം:ബാര്‍ക്കോഴ കേസില്‍ മാണിക്കെതിരെ തെളിവില്ലയെന്ന് വിജിലന്‍സ് അന്തിമ റിപ്പോര്‍ട്ട്.54 പേജുളള റിപ്പോര്‍ട്ടാണ് പുറത്തു വന്നത്.മാണി പണം വാങ്ങിയതിന് തെളിവില്ല.ബാറുടമകള്‍ക്ക് വേണ്ടി നിലപാട് എടുത്തിട്ടില്ലയെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.കുറ്റം തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല. മാണി പണം ആവശ്യപ്പെട്ടതിനും വാങ്ങിയതിനും തെളിവില്ലെന്നും വിജിലന്‍സ്.ബാറുടമകള്‍ പണം പിരിച്ചിരുന്നു എന്നാല്‍ ഇത് കോഴ നല്‍കാനാണെന്നതിന് തെളിവില്ല എന്നാണ് വിജിലന്‍സ് കണ്ടെത്തിയിരിക്കുന്നത്. ക്യാബിനറ്റ് രേഖകള്‍ പരിശോധിച്ചിരുന്നു.337 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.കേസ് അവസാനിപ്പിക്കാന്‍ വിജിലന്‍സ് അനുമതി തേടി.

© 2024 Live Kerala News. All Rights Reserved.