തിരുവനന്തപുരം: നിയമസഭയില്‍ പ്രതിപക്ഷ ബഹളത്തിനിടയിലെ ചോദ്യോത്തരവേളയില്‍ യൂത്ത് കേണ്‍ഗ്രസിന്റെ
സമരത്തെ ട്രോളി എം.സ്വരാജ് എംഎല്‍എ. യൂത്ത് കോണ്‍ഗ്രസ് സമരത്തിലെ വിവാദമായ മഷിക്കുപ്പിയെ കുറിച്ചാണ് നിയമസഭയിലെ ചോദ്യോത്തരവേളയില്‍ സ്വരാജ് പരാമര്‍ശിച്ചത്.
സ്വരാജിന്റെ പ്രസംഗത്തില്‍ നിന്നും
ബഹുമാനപ്പെട്ട് സ്പീക്കര്‍, വനത്തില്‍ നിന്നും കൃഷിഭൂമിയിലേക്ക് കടന്നു വരുന്ന വന്യമൃഗങ്ങളെ സംബന്ധിച്ചും, അതിനെ നിയന്ത്രിക്കുന്നതിനെ സംബന്ധിച്ചും നമ്മള്‍ ഇപ്പോള്‍ പരിശോധിച്ച് കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ ചില സമരമുഖങ്ങളില്‍ നൂതനമായ ചില സമരമുറകള്‍ പരീക്ഷിക്കുന്നതായി കാണുന്നുണ്ട്. ചുവന്ന മഷിയൊക്കെ ഉപയോഗപ്പെടുത്തിക്കൊണ്ട്. അതുപോലെ ഈ വന്യമൃഗങ്ങളെ പച്ചമഷി ഉപയോഗിച്ച് എന്തെങ്കിലും പ്രതിരോധ സംവിധാനത്തില്‍ വനത്തില്‍ തന്നെ നിര്‍ത്താന്‍ കഴിയുന്ന സാധ്യതകളെക്കുറിച്ച് പരിശോധിക്കുമോ എന്നാണ് അറിയേണ്ടത്.
സ്വാശ്രയ വിഷയത്തില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം നടത്തിയ സമരത്തിനിടെ നിലത്തുനിന്നും ചുവന്ന മഷിക്കുപ്പികള്‍ കണ്ടെത്തിയിരുന്നു. ലാത്തിച്ചാര്‍ജ്ജ് നടക്കുന്ന സമയത്ത് കുപ്പി പൊട്ടിച്ച് ശരീരത്തില്‍ പടര്‍ത്താനുള്ള നീക്കമാണ് പൊളിഞ്ഞത്.ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനും യൂത്ത് കോണ്‍ഗ്രസിനെ മഷിക്കുപ്പിയുമായി ബന്ധപ്പെടുത്തി പരിഹസിച്ചിരുന്നു.