സ്വാശ്രയ പ്രശ്‌നത്തില്‍ നിയമസഭയില്‍ ഇന്നും പ്രതിപക്ഷ ബഹളം; മൂന്ന് എംഎല്‍എമാര്‍ സഭ കവാടത്തില്‍ നിരാഹാരം ആരംഭിച്ചു; രണ്ടു പേര്‍ അനുഭാവ സത്യഗ്രഹത്തില്‍; സഭ ഇന്നത്തേക്ക് പിരിഞ്ഞു

തിരുവനന്തപുരം: സ്വാശ്രയ ഫീസ് വിഷയത്തില്‍ യുഡിഎഫിന്റെ മൂന്ന് എംഎല്‍എമാര്‍ നിയമസഭ കവാടത്തില്‍ നിരാഹാര സമരം ആരംഭിച്ചു.കോണ്‍ഗ്രസ് എംഎല്‍എമാരായ ഹൈബി ഈഡന്‍, ഷാഫി പറമ്പില്‍, കേരള കോണ്‍ഗ്രസ് (ജേക്കബ്)നെ പ്രതിനിധീകരിച്ച് അനൂപ് ജേക്കബ് എന്നിവരാണ് നിരാഹാരം അനുഷ്ഠിക്കുക. മുസ്‌ലിം ലീഗ് എംഎല്‍എമാരായ കെഎം.ഷാജിയും എ.ഷംസുദീനും അനുഭാവ സത്യഗ്രഹം നടത്തും. യുഡിഎഫ് പാര്‍ലമെന്റ് പാര്‍ട്ടി യോഗത്തിന്റേതാണു തീരുമാനം. അതേസമയം, സ്വാശ്രയ വിഷയത്തില്‍ നിയമസഭയില്‍ മൂന്നാം ദിവസവും പ്രതിപക്ഷ ബഹളം. ചോദ്യോത്തരവേളയുടെ തുടക്കത്തില്‍ പ്രതിപക്ഷ നേതാവിന് സംസാരിക്കാന്‍ അവസരം കൊടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങി ബഹളം വെച്ചത് ബാനറുകളും പ്ലക്കാര്‍ഡുകളുമായി ചോദ്യോത്തരവേള തടസപ്പെടുന്ന വിധത്തിലാണ് നടുത്തളത്തില്‍ പ്രതിപക്ഷ എംഎല്‍എമാരുടെ പ്രതിഷേധം്. അതേസമയം പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു.

© 2024 Live Kerala News. All Rights Reserved.