തിരുവനന്തപുരം: തലസ്ഥാനത്ത് യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. കാട്ടാക്കടയില്‍ കെഎസ്ആര്‍ടിസി ബസിനുനേരെ കല്ലേറ്.നെയ്യാറ്റിന്‍കര ഡിപ്പോയില്‍ നിന്നും പുറപ്പെടുന്ന സര്‍വീസുകളും യുഡിഎഫ് പ്രവര്‍ത്തകര്‍ തടയുന്നത്. തുടര്‍ന്ന് നെയ്യാറ്റിന്‍കരയില്‍ നിന്നും കോണ്‍വോയ് അടിസ്ഥാനത്തില്‍ സര്‍വീസ് നടത്താനാണ് നിലവിലെ തീരുമാനം.സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ ഫീസ് വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ചു നടന്ന സമരത്തിനു നേര്‍ക്കുണ്ടായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. ആദ്യ മണിക്കൂര്‍ പിന്നിടുമ്പോള്‍ ഹര്‍ത്താല്‍ ജനജീവിതത്തെ കാര്യമായി ബാധിച്ചില്ല.രണ്ടു ദിവസമായി തുടരുന്ന സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ നഗരത്തില്‍ അതീവ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെ ഹര്‍ത്താല്‍ ബാധിക്കാതിരിക്കുന്നതിനായി ബദല്‍ യാത്രാ സൗകര്യങ്ങളും കേരളാ പൊലീസ് ഒരുക്കിയിട്ടുണ്ട്. പ്രതിഷേധ സൂചന എന്ന നിലയിലാണ് ഇന്ന് ജില്ലാ ഘടകം ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഹര്‍ത്താല്‍ ജില്ലാഘടകം കഴിഞ്ഞ ദിവസം തന്നെ പ്രഖ്യാപിച്ചെങ്കിലും നിര്‍ബ്ബന്ധിതമായി കടകള്‍ അടപ്പിക്കുക, വാഹനങ്ങള്‍ തടയുക പോലെയുള്ള ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യങ്ങള്‍ ചെയ്യരുതെന്ന് അണികള്‍ക്ക് സം്സ്ഥാന നേതൃത്വത്തില്‍ നിന്നും നിര്‍ദേശം കിട്ടിയതായിട്ടാണ് വിവരം. ഇന്ന് നടത്താനിരുന്ന ഹയര്‍സെക്കന്‍ഡറി ഒന്നാംവര്‍ഷ ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി, വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി ഒന്നാംവര്‍ഷ കെമിസ്ട്രി ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ മാറ്റിവെച്ചു. ഈ പരീക്ഷകള്‍ ഒക്ടോബര്‍ നാലിന് നടത്തുമെന്ന് ഹയര്‍സെക്കന്‍ഡറി പരീക്ഷാ ബോര്‍ഡ് ഡയറക്ടര്‍ അറിയിച്ചിട്ടുണ്ട്.