സമ്പൂര്‍ണ മദ്യനിരോധനം പ്രായോഗികമല്ല;ഇപ്പോഴത്തെ നയമാണ് ഏറ്റവും പ്രായോഗികമെന്നും ഋഷിരാജ് സിങ്ങ്

കോഴിക്കോട്: സമ്പൂര്‍ണ്ണ മദ്യനിരോധനം പ്രായോഗികമല്ലെന്ന് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ്ങ് പറഞ്ഞു. നിലവിലുളള മദ്യനയം പ്രായോഗികമാണ്. സമ്പൂര്‍ണ മദ്യനിരോധനം നടപ്പിലാക്കിയ സ്ഥലങ്ങളില്‍ വ്യാജമദ്യ ദുരന്തങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതിനാല്‍ ഒറ്റയടിക്ക് മദ്യത്തിന്റെ ലഭ്യത ഇല്ലാതാക്കാന്‍ കഴിയില്ല. ബാറുകള്‍ അടക്കുകയും സര്‍ക്കാരിന്റെ ബീവറേജ് ഔട്ട്‌ലെറ്റുകള്‍ വഴി ആവശ്യക്കാര്‍ക്ക് മദ്യം നല്‍കുകയും ചെയ്യുന്ന ഇപ്പോഴത്തെ നയമാണ് ഏറ്റവും പ്രായോഗികം. ഓണക്കാലത്തെ റെയ്ഡുകള്‍ വിലയിരുത്തുന്ന പ്രകാരം ഇപ്പോഴും മദ്യം വാറ്റാനുളള പ്രവണത ജനങ്ങളില്‍ വ്യാപകമാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ മദ്യശാലകള്‍ അടച്ചുപൂട്ടുക ഇടത് സര്‍ക്കാരിന്റെ നയമല്ലെന്ന് എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് നിലവിലുളള മദ്യനയത്തെ പിന്തുണച്ച് എക്‌സൈസ് കമ്മീഷണര്‍ രംഗത്ത് വന്നത്.

© 2024 Live Kerala News. All Rights Reserved.