ഡല്‍ഹിയില്‍ അധ്യാപകനെ വിദ്യാര്‍ത്ഥികള്‍ കുത്തിക്കൊന്നു; ഹാജര്‍ കുറവായതിന്റെ പേരില്‍ നടപടിയെടുത്തതിനാലാണ് കുത്തിയത്; കൃത്യം നടത്തിയ രണ്ട് വിദ്യാര്‍ത്ഥികള്‍ പിടിയില്‍

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ ഹാജര്‍ കുറവായതിന്റെ പേരില്‍ നടപടിയെടുത്തതിനാല്‍ വിദ്യാര്‍ഥികള്‍ അധ്യാപകനെ കുത്തിക്കൊന്നു. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ നംഗോളോയ് പ്രദേശത്തെ സര്‍ക്കാര്‍ സ്‌കൂളിലെ ഹിന്ദി അധ്യാപകനായ മുകേഷ് കുമാറാണ് മരിച്ചത്.പരീക്ഷനടക്കുന്ന ഹാളില്‍ വച്ച് രണ്ട് വിദ്യാര്‍ത്ഥികള്‍ അധ്യാപകനുമായി തര്‍ക്കിക്കുകയും കത്തികൊണ്ട് കുത്തുകയുമായിരുന്നു.കുത്തേറ്റ് വീണ അധ്യാപകനെ ഉടന്‍ തന്നെ ബാലാജി ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.കൃത്യം നടത്തിയ രണ്ട് വിദ്യാര്‍ത്ഥികളേയും അറസ്റ്റ് ചെയ്തു.ഇതില്‍ ഒരാള്‍ 18 വയസ്സുകാരനും മറ്റൊരാള്‍ക്ക് 18 വയസ്സ് തികഞ്ഞിട്ടുമില്ല.പ്ലസ്ടു വിദ്യാര്‍ഥികളില്‍ ഒരാളെ അടുത്തിടെ സ്‌കൂളില്‍ നിന്ന് പുറത്താക്കിയിരുന്നു. പരീക്ഷ നടക്കുന്നതിനിടെ ഈ കുട്ടി ഹാളിലെത്തി അധ്യാപകനുമായി വാക്കേറ്റം നടത്തി. ഈ സമയം ഈ കുട്ടിയുടെ സുഹൃത്തായ മറ്റൊരു വിദ്യാര്‍ത്ഥി പരീക്ഷ എഴുതിക്കൊണ്ടിരുന്നിടത്ത്് നിന്ന് എഴുന്നേറ്റ് അധ്യാപകനെതിരെ തിരിഞ്ഞു.രണ്ട് പേരും ചേര്‍ന്ന് അധ്യാപകനെ ഇടിക്കുകയും തൊഴിക്കുകയും ചെയ്തു. തുടര്‍ന്ന കൈയിലിരുന്ന കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു.

© 2025 Live Kerala News. All Rights Reserved.