യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം; പൊലീസ് പ്രവര്‍ത്തകര്‍ക്ക് നേരെ ഗ്രനേഡും കണ്ണീര്‍വാതകവും പ്രയോഗിച്ചു; ഡീന്‍ കുര്യാക്കോസിനെയും സിആര്‍ മഹേഷിനെയും ആശുപത്രിയിലേക്ക് മാറ്റി

തിരുവനന്തപുരം: സാശ്രയ പ്രശ്‌നത്തില്‍ യൂത്ത് കോണ്‍ഗ്രസും കെഎസ്‌യുവും നടത്തിയ സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം.പ്രവര്‍ത്തകര്‍ പൊലീസിനുനേരെ കല്ലെറിഞ്ഞു. തുടര്‍ന്ന് പൊലീസ് പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡും കണ്ണീര്‍വാതകവും പ്രയോഗിച്ചു. ലാത്തി വീശുകയും ചെയ്തു. പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ സെക്രട്ടേറിയറ്റിനു സുരക്ഷ വര്‍ധിപ്പിച്ചു. നിരാഹാരമനുഷ്ഠിച്ചിരുന്ന ഡീന്‍ കുര്യാക്കോസിനെയും സി.ആര്‍. മഹേഷിനെയും അറസ്റ്റു ചെയ്ത് ആശുപത്രിയിലേക്കും മാറ്റി. കൊച്ചിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന വേദിക്ക് മുന്നില്‍ കെഎസ്‌യുവിന്റെ പ്രതിഷേധം. കരിങ്കൊടിയുമായി എത്തിയ കെഎസ്‌യുക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ഇന്നലെ ആരോഗ്യമന്ത്രി നടത്തിയ ചര്‍ച്ചപരാജയപ്പെട്ട സാഹചര്യത്തിലാണ് സമരം ശക്തമാക്കിയത്. സ്വാശ്രയ വിഷയത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ഡീന്‍ കുര്യാക്കോസും എം.ആര്‍.മഹേഷും നടത്തുന്ന നിരാഹാര സമരം എട്ടാംദിവസത്തിലേയ്ക്കു കടക്കുമ്പോഴും ഒരു ചര്‍ച്ച നടത്തിയെന്നല്ലാതെ അനുഭാവപൂര്‍വമായ ഒരു നിലപാടും സര്‍ക്കാര്‍ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. വിട്ടുവീഴ്ചയില്ലാത്ത നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചതോടെയാണ് യൂത്ത്‌കോണ്‍ഗ്രസും നിലപാട് കടുപ്പിച്ചത്.

© 2024 Live Kerala News. All Rights Reserved.