കോഴിക്കോട് :എന്‍ഡിഎ കേരള ഘടകത്തിന് പുതിയ ഭാരവാഹികളായി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ എന്‍ഡിഎ കേരള ഘടകം ചെയര്‍മാനാന്‍. തുഷാര്‍ വെള്ളാപ്പള്ളിയാണ് കണ്‍വീനര്‍. ഏഷ്യാനെറ്റ് ന്യൂസിന്റെ ഉടമ രാജീവ് ചന്ദ്രശേഖര്‍ എംപിയെ വൈസ് ചെയര്‍മാനായും തെരഞ്ഞെടുത്തു. സി.കെ.ജാനുവും രാജന്‍ ബാബുവും കോ കണ്‍വീനര്‍മാര്‍. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. ജില്ലാ അടിസ്ഥാനത്തിലും എന്‍ഡിഎയ്ക്ക് സമിതികള്‍ വരും. 20 അംഗ സമിതിയാണ് നിലവില്‍ വന്നത്. പി.സി തോമസിനെ ദേശീയ എന്‍ഡിഎയുടെ കേരളത്തിലെ പ്രതിനിധിയാകും. എന്‍ഡിഎ കേരള ഘടകം കണ്‍വീനര്‍ സ്ഥാനത്തിനുള്ള അവകാശവാദം നേരത്തെതന്നെ ബിഡിജെഎസ് ഉന്നയിച്ചിരുന്നു. എന്നാല്‍ ഇതിനെ ബിജെപി എതിര്‍ക്കുകയായിരുന്നു. പ്രമുഖ കക്ഷിയായ ബിജെപിക്കുതന്നെ കണ്‍വീനര്‍ സ്ഥാനം വേണമെന്ന ആവശ്യമാണ് ഉയര്‍ന്നുവന്നത്. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ എന്‍ഡിഎ ഘടക കക്ഷികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തുഷാര്‍ വെള്ളാപ്പള്ളിയെ എന്‍ഡിഎ കേരള ഘടകം കണ്‍വീനറാക്കാനുള്ള ധാരണയിലെത്തിയത്.