ഉറാന്‍ നാവികസേന ആസ്ഥാനത്തെത്തിയ ആയുധധാരിയുടെ രേഖാചിത്രം പുറത്ത്;സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ചിത്രം തയ്യാറാക്കിയത്; മുംബൈയില്‍ എന്‍എസ്ജിയെ വിന്യസിച്ചു; ശക്തമായ തിരച്ചില്‍

മുംബൈ: ഉറാന്‍ നാവികസേന ആസ്ഥാനത്തിനു സമീപം ആയുധധാരികള്‍ കടന്നുവെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് മുംബൈയില്‍ അതീവ ജാഗ്രതാ നിര്‍ദേശം.മുംബൈയിലെ മൂന്ന് പ്രധാന കേന്ദ്രങ്ങളിലാണ് എന്‍എസ്ജിയെ വിന്യസിച്ചിരിക്കുന്നത്.സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആയുധധാരിയുടെ രേഖാചിത്രം പൊലീസ് തയ്യാറാക്കി. രേഖാചിത്രം പുറത്ത് വിട്ടിരിക്കുന്നു. മഹാരാഷ്ട്രാ പൊലീസും ഭികര വിരുദ്ധ സേനയും നാവികസേനയ്ക്കുമൊപ്പം ചേര്‍ന്ന് ശക്തമായ തിരച്ചില്‍ ഓപ്പറേഷന് നേതൃത്വം നല്‍കാനാണ് എന്‍എസ്ജിയെ വിന്യസിച്ചിരിക്കുന്നത്. ഉനാറിലെ ഐഎന്‍എസ് അഭിമന്യൂ ബേസിനടുത്ത് കറുത്ത വേഷത്തിലുള്ള ആയുധധാരികളെ കണ്ടുവെന്ന് വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ അധികൃതരേട് അറിയിച്ചു.രാവിലെ 11 മണിയോടെയാണ് മുഖംമൂടിയണിഞ്ഞ തോക്കുധാരികളെ വിദ്യാര്‍ത്ഥികള്‍ കണ്ടതത്രെ. ഒരാളെയാണ് കണ്ടതെന്ന് ഒരു വിദ്യാര്‍ത്ഥി പറയുന്നു. എന്നാല്‍ അഞ്ച് പേരെ കണ്ടതായി മറ്റൊരു വിദ്യാര്‍ത്ഥിയും പറഞ്ഞു. വ്യത്യസ്ത ഭാഷകള്‍ സംസാരിക്കുന്ന ഇവര്‍ ഉറാന്‍ നേവല്‍ ബേസിലെ ആയുധപ്പുര ലക്ഷ്യമാക്കി നീങ്ങിയെന്നും പറയുന്നു. ‘ഒഎന്‍ജിസി’, ‘സ്‌കൂള്‍’ എന്നീ രണ്ട് പദങ്ങള്‍ ഇവര്‍ പറഞ്ഞതായും വിദ്യാര്‍ത്ഥികള്‍ പൊലീസില്‍ അറിയിച്ചു. സ്‌കൂള്‍ കുട്ടികളുടെ മൊഴി പ്രകാരം തീവ്രവാദി ആക്രമണ സാധ്യത കണക്കിലെടുത്ത് മുംബൈയില്‍ ശക്തമായ തിരച്ചില്‍.

© 2024 Live Kerala News. All Rights Reserved.