മുംബൈ : മുംബൈയിലെ ഉറാന്‍ മേഖലയില്‍ നാവിക സേന താവളത്തിനു പരിസരത്ത് ആയുധധാരികള്‍ കടന്നതായി സംശയത്തെ തുടര്‍ന്ന് മുംബൈയില്‍ നാവികസേനയുടെ അതീവ ജാഗ്രതാ നിര്‍ദേശം. പ്രദേശത്ത് കറുത്തവേഷമിട്ട ആയുധധാരികളെ കണ്ടതായി രണ്ട് വിദ്യാര്‍ത്ഥികളാണ് പൊലീസിനെ അറിയിച്ചത്. ആയുധധാരികളായ അഞ്ചോ ആറോ പേരടങ്ങിയ സംഘത്തെ കണ്ടതായി വിദ്യാര്‍ത്ഥികള്‍.അവര്‍ മുഖംമൂടി ധരിച്ചിരുന്നെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. ഇവരുടെ കൈവശം തോക്ക് ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ ഉണ്ടായിരുന്നുവെന്നും വിദ്യാര്‍ത്ഥികള്‍ പൊലീസിനെ അറിയിച്ചിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ നാവികസേനയും തീവ്രവാദവിരുദ്ധസേനയും മറ്റു സുരക്ഷാ ഏജന്‍സികളും കനത്ത ജാഗ്രതയിലാണ്. മുംബൈ തീരത്തു നാവികസേന കര്‍ശന പരിശോധന നടത്തുകയാണ്.ഇതേതുടര്‍ന്ന് നാവികവ്യോമ സേനകള്‍ സ്ഥലത്ത് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. സ്ഥലത്തെ സ്‌കളുകളിലും കോളജുകളിലും ഉള്‍പ്പെടെ തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.മുംബൈ തീരത്തു നാവികസേന കര്‍ശന പരിശോധന നടത്തുകയാണ്.ഉറാനിലെ നാവിക ആസ്ഥാനത്ത് മറൈന്‍ കമാന്‍ഡോകളെ വിന്യസിച്ചു. മുംബൈ പൊലീസ് സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്. അതേസമയം, സംശയകരമായ ഒന്നും ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നാണ് ഇന്റലിജന്‍സ് വൃത്തങ്ങള്‍ നല്‍കുന്ന വിവരം.