കോഴിക്കോട് :വടകരയില്‍ സ്‌കൂട്ടര്‍ റെയില്‍വേ ട്രാക്കില്‍ നിര്‍ത്തിയിട്ട് ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം.ജനശതാബ്ദി കടന്നുപോകുന്ന സമയത്താണ് സ്‌കൂട്ടര്‍ വെച്ചത്. ട്രാക്കില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ ട്രെയിന്‍ ഇടിച്ച് തെറിപ്പിച്ചു. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. തിരുവനന്തപുരം കണ്ണൂര്‍ ജനശതാബാദി എക്‌സപ്രസ്സാണ് സ്‌കൂട്ടര്‍ ഇടിച്ചു തെറിപ്പിച്ചത്. സംഭവത്തെ തുടര്‍ന്ന് രാത്രി അരമണിക്കൂറോളം ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. സ്‌കൂട്ടര്‍ ട്രാക്കില്‍ നിര്‍ത്തിയിട്ട് അപായമുണ്ടാക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണിതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.ചോറോട് സ്വദേശിയുടേതാണ് സ്‌കൂട്ടര്‍. ഇന്നലെ കോഴിക്കോട് പള്ളിത്താഴത്ത അര്‍ഷാദിന്റെ വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറും കത്തിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. സംഭവത്തെ തുടര്‍ന്ന് റെയില്‍വേ ട്രാക്കില്‍ നിരീക്ഷണം ശക്തമാക്കി. അപായശ്രമത്തെ തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.