മുംബൈ: ബി.സി.സി.ഐ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എം.എസ്.കെ. പ്രസാദിനെ തിരഞ്ഞെടുത്തു.
മുംബൈയില്‍ ചേര്‍ന്ന ബിസിസിഐ വാര്‍ഷികപൊതുയോഗമാണ് പ്രസാദിനെ ചീഫ് സെലക്ടറായി നിശ്ചയിച്ചത്. സ്ഥാനമൊഴിയുന്ന സന്ദീപ് പാട്ടീലിന്റെ പിന്‍ഗാമിയായാണ് എംഎസ്‌കെ പ്രസാദ് ചുമതലയേല്‍ക്കുന്നത്. ബി.സി.സി.ഐയുടെ സെക്രട്ടറിയായി അജയ് ഷിര്‍ക്കെയെ വീണ്ടും തിരഞ്ഞെടുത്തു. എതിരാളികളില്ലാതെ അജയ് ഷിര്‍ക്കെ ഇന്ത്യന്‍ ക്രിക്കറ്റ് സെക്രട്ടറി പദം നിലനിര്‍ത്തിയത്.ശരണ്‍ദീപ് സിങ്, സുബ്രതോ ബാനര്‍ജി, രാജേഷ് ചൗഹാന്‍ എന്നിവരാണ് സെലക്ഷന്‍ കമ്മിയിലെ മറ്റംഗങ്ങള്‍. ജൂനിയര്‍ ടീം സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി മുന്‍ ഇന്ത്യന്‍ പേസര്‍ വെങ്കിടേഷ് പ്രസാദ് തുടരും. തൊണ്ണൂറു പേരെ ഇന്റര്‍വ്യൂ ചെയ്ത ശേഷമാണ് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് അഞ്ചംഗ സമിതിയെ കണ്ടെത്തിയത്. മുംബൈയില്‍ നടന്ന ബി.സി.സി.ഐയുടെ വാര്‍ഷിക യോഗത്തിലാണ് സെലക്ഷന്‍ കമ്മിറ്റിയെ തിരഞ്ഞെടുത്തത്. ലോധ കമ്മിറ്റി നിര്‍ദേശത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ണായക യോഗമാണ് മുംബൈയില്‍ നടന്നത്.