ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭീകരത തുടരുന്നു:111 വിദ്യാര്‍ഥികളെ തട്ടിക്കൊണ്ടുപോയി

 

ബാഗ്ദാദ്: വടക്കന്‍ ഇറാഖിലെ മൊസൂള്‍ നഗരത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നായി 111 സ്‌കൂള്‍ വിദ്യാര്‍ഥികളെ ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയി. 10 നും 15 നും വയസ്സിനിടയില്‍ പ്രായമുള്ളവരാണ് കുട്ടികള്‍. ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി കുട്ടികളെ ഉപയോഗിക്കുകയാണ് ഐഎസ് ലക്ഷ്യം.

കുട്ടികളെ ഇറാഖിലെ വിവിധ തീവ്രവാദ പരിശീലന കേന്ദ്രങ്ങളിലേയ്ക്ക് മാറ്റിയിരിക്കുകയാണെന്ന് ഇറാഖിലെ അറബിക് ന്യൂസ് ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നത് തടയാന്‍ ശ്രമിച്ച 78 പേരെയും ഐഎസ് തടവിലാക്കിയിട്ടുണ്ട്.

ഇതുവരെ 1420 വിദ്യാര്‍ഥികളെ ഐഎസ് തട്ടിക്കൊണ്ടു പോയതായിട്ടാണ് അനൗദ്യോഗിക കണക്കുകള്‍. നിര്‍ബന്ധിത പരിശീലനം നല്‍കി ഇവരെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. തങ്ങളുടെ തന്നെ 15 പേരെ ഐഎസ് അടുത്തിടെ കൊലപ്പെടുത്തിയതും കുട്ടികളെ ഉപയോഗിച്ചായിരുന്നു.

© 2024 Live Kerala News. All Rights Reserved.