അമീറുള്‍ ഇസ്ലാമിന്‌ ജാമ്യമില്ല; ജാമ്യം അനുവദിച്ചാല്‍ പ്രതി നാടുവിടുമെന്ന് കോടതി; ജിഷ കൊല്ലപ്പെട്ട ദിവസം അമീര്‍ തന്നെ വന്ന് കണ്ടിരുന്നുയെന്ന് സഹോദരന്റെ രഹസ്യമൊഴി; കൊലപ്പെടുത്തിയത് അനാറാണെന്ന് മൊഴിയിലില്ല

കൊച്ചി: ജിഷാ വധക്കേസ് പ്രതി അമീറുള്‍ ഇസ്ലാമിന്റെ ജാമ്യാപേക്ഷ കോടതി തള്ളി.എറണാകുളം സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.ജാമ്യം ലഭിച്ചാല്‍ പ്രതി നാടുവിടുമെന്നും കോടതി പറഞ്ഞു. ജിഷയെ കൊലപ്പെടുത്തിയത് താനല്ലെന്നും സുഹൃത്ത് അനാറുല്‍ ഇസ്ലാം ആണെന്നും അമീര്‍ ഇന്ന് കോടതിയില്‍ പറഞ്ഞു. കേസില്‍ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് അമീറുള്‍ ഇസ്ലാമിനെ കോടതിയില്‍ ഹാജരാക്കിയത്. അമീര്‍ ഇസ്‌ലാമിന്റെ സഹോദരന്‍ ബഹറുല്‍ ഇസ്‌ലാമിന്റെ രഹസ്യമൊഴി പുറത്ത് വന്നിടുണ്ട്്. ജിഷ കൊല്ലപ്പെട്ട ദിവസം അമീര്‍ തന്നെ വന്നുകണ്ടിരുന്നുയെന്ന് മൊഴി നല്‍കി. മഞ്ഞ ടീഷര്‍ട്ടും നീല ജീന്‍സും ധരിച്ചാണ് അമീര്‍ വന്നത്. മുതലാളി മര്‍ദിച്ചുയെന്നും മുതലാളിയുമായി തര്‍ക്കമുണ്ടായതിനാല്‍ പകുതി പണിയേ ചെയ്തുള്ളൂ.അതുകൊണ്ട് പണം കിട്ടിയില്ല, എത്രയും പെട്ടെന്ന് നാട്ടില്‍ പോകണം, അതിനായി പണം വേണമെന്ന് ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്ന് ഒരു ബന്ധുവിന്റെ കയ്യില്‍നിന്ന് 2000 രൂപ വാങ്ങിക്കൊടുത്തുവെന്നും ബഹര്‍ പറയുന്നു. അനാറുല്‍ ഇസ്‌ലാമാണ് ജിഷയെ കൊന്നതെന്ന് രഹസ്യമൊഴിയില്‍ പറഞ്ഞിട്ടില്ല.

© 2024 Live Kerala News. All Rights Reserved.