തിരുവനന്തപുരം: സൗമ്യയുടെ അമ്മ സുമതിയും സഹോദരനും മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. സൗമ്യ വധക്കേസിലെ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സൗമ്യയുടെ അമ്മയും സഹോദരനും മുഖ്യമന്ത്രിയെ കണ്ടത്. തിരുവനനന്തപുരത്ത് പിണറായിയുടെ ഓഫീസിലെത്തിയായിരുന്നു കൂടിക്കാഴ്ച. സര്‍ക്കാര്‍ എല്ലാസഹായവും വാഗ്ദാനം ചെയ്തുവെന്ന് സൗമ്യയുടെ മാതാവ്. മുഖ്യമന്ത്രിയുമായി നടത്തിയ സന്ദര്‍ശത്തില്‍ പൂര്‍ണതൃപ്തിണ്ടെന്ന് സുമതി പറഞ്ഞു. മനസ് നിറഞ്ഞാണ് ഇവിടെ നിന്നും പോകുന്നതെന്ന്. സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിയുടെ ശിക്ഷ ജീവപര്യന്തമാണെന്നു വ്യക്തമായെങ്കിലും പുനഃപരിശോധനാ ഹര്‍ജി നല്‍കുമെന്ന നിലപാടില്‍ മാറ്റമില്ലെന്ന് കേരളം വ്യക്തമാക്കിയിരുന്നു. സൗമ്യകേസില്‍ എന്തൊക്കെ തുടര്‍നടപടികള്‍ സ്വീകരിക്കണം എന്നതിനെക്കുറിച്ച് ഇന്ന് ചേരുന്ന മന്ത്രസഭായോഗം ചര്‍ച്ച ചെയ്യും. കേസില്‍ പുനഃപരിശോധന ഹരജി നല്‍കണമെന്ന് നേരത്തേ തന്നെ തീരുമാനമുണ്ടായിരുന്നു. വരുന്ന വ്യാഴാഴ്ച ഹര്‍ജി സമര്‍പ്പിക്കാനായിരുന്നു തീരുമാനം. എന്നാല്‍ പുനഃപരിശോധന ഹര്‍ജിയില്‍ പാളിച്ചകള്‍ സംഭവിക്കാതിരിക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കണം എന്ന കാര്യവും മന്ത്രിസഭ യോഗം ചര്‍ച്ച ചെയ്യുമെന്നാണറിയുന്നത്. കേസ് നടത്തിപ്പില്‍ പ്രോസിക്യൂഷന്‍ വീഴ്ച വരുത്തിയെന്ന് പൊതുവെ വിമര്‍ശനമുയരുന്ന സാഹചര്യത്തിലാണ് പുനഃപരിശോധനാ ഹര്‍ജിയില്‍ കൂടുതല്‍ ജാഗ്രത പാലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.