പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ ലംഘനം തുടരുന്നു; ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടു

 

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുപ്‌വാര ജില്ലയില്‍ പാക്കിസ്ഥാന്‍ നടത്തിയ വെടിവയ്പ്പില്‍ ഒരു ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടു. 119 ബറ്റാലിയനിലെ അഭിജിത് നന്ദേയാണ് കൊല്ലപ്പെട്ടത്. അര്‍ധരാത്രിയോടെയാണ് വെടിവയ്പ്പുണ്ടായത്. മണിക്കൂറുകള്‍ നീണ്ടുനിന്ന വെടിവയ്പ്പില്‍ ഇന്ത്യന്‍ സൈന്യവും ശക്തമായി തിരിച്ചടിച്ചു. ഞായറാഴ്ച അര്‍ണിയ സെക്ടറിലും വെടിവയ്പ് ഉണ്ടായിരുന്നു. ഈ മാസത്തിനിടെ രണ്ടു ജവാന്‍ കൊല്ലപ്പെട്ടു.

© 2024 Live Kerala News. All Rights Reserved.