പാലക്കാട്: പുതുപ്പരിയാരത്തു നിന്ന് കാണാതായ മധ്യവയസ്‌കനെ വീട്ടുകാര്‍ കൊലപ്പെടുത്തി.സ്വത്തു തര്‍ക്കവുമായി ബന്ധപ്പെട്ടാണ് മണികണ്ഠനെ വീട്ടുകാര്‍ കൊലപ്പെടുത്തിയത്.കഴിഞ്ഞ അഞ്ചാം തീയതിക്കുശേഷം മണികണ്ഠനെ കാണാനില്ലായിരുന്നു. തുടര്‍ന്ന്, പൊലീസ് നടത്തിയ അന്വേഷണമാണ് മണികണ്ഠന്റെ മൃതദേഹം കണ്ടെത്തിയത്. മണികണ്ഠന്റെ മൃതദേഹം സെപ്റ്റിക് ടാങ്കിലിട്ടെന്നാണ് പൊലീസിനു ലഭിച്ച മൊഴി. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് പരിശോധന നടത്തുകയാണ്. ഉന്നതപൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട മണികണ്ഠനു നാലു സഹോദരന്‍മാരുണ്ട്. ഈ സഹോദരങ്ങളെയും മാതാപിതാക്കളെയും കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തുവരികയാണ്. ആരാണ് കൃത്യം നടത്തിയത്. ആരെല്ലാമാണ് സംഭവത്തില്‍ പങ്കാളികള്‍ തുടങ്ങിയ കാര്യങ്ങളാണ് അന്വേഷിക്കുന്നത്.