കശ്മീര്‍ ആക്രമണം വന്‍ സുരക്ഷാ വീഴ്ച; സൈന്യത്തിന് തീരുമാനം എടുക്കാനുള്ള സ്വാതന്ത്ര്യം നല്‍കണം;പഠാന്‍കോട്ടിന് സമാനമായ ആക്രമണമാണ് നടന്നതെന്നും ആന്റണി

ന്യൂഡല്‍ഹി: കശ്മീരിലെ ഉറിയില്‍ സൈനിക ബ്രിഗേഡ് ആസ്ഥാനത്തിനെതിരെ ഭീകരവാദികള്‍ നടത്തിയ ആക്രമണം വന്‍ സുരക്ഷാ വീഴ്ചയെന്ന് മുന്‍ പ്രതിരോധ മന്ത്രി എകെ ആന്റണി പറഞ്ഞു. കശ്മീരിലെ സ്ഥിതിഗതികള്‍ കൈവിട്ടുപോകുകയാണ്. സൈന്യത്തിന് തീരുമാനം എടുക്കാനുള്ള സ്വാതന്ത്ര്യം നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ആക്രമണത്തിന് പാക് സഹായം ഉറപ്പാണെന്നും ആന്റണി. പഠാന്‍കോട്ടിന് സമാനമായ ആക്രമണമാണ് നടന്നത്.ഇന്ന് പുലര്‍ച്ചെയുണ്ടായ ഭീകരാക്രമണത്തില്‍ 17 സൈനികരാണ് കൊല്ലപ്പെട്ടത്. 20 പേര്‍ക്ക് പരിക്കേറ്റു. സൈനിക കേന്ദ്രത്തിനുള്ളില്‍ പ്രവേശിച്ച നാലു ഭീകരരെയും സൈന്യം വധിച്ചു. കൂടുതല്‍ ഭീകരര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. അതിര്‍ത്തിയിലൂടെ നുഴഞ്ഞുകയറിയാണ് ഭീകരര്‍ ക്യാമ്പിലേക്ക് പ്രവേശിച്ചതെന്നാണ് സൂചനകള്‍. സംഘത്തില്‍ എത്രപേര്‍ ഉണ്ടെന്ന് വ്യക്തമല്ല. ഭീകരവാദികള്‍ ഫിദായീന്‍ തീവ്രവാദി സംഘത്തില്‍ പെട്ടവരോ ചാവേറുകളോ ആണെന്നാണ് സൈനികവൃത്തങ്ങളില്‍ നിന്നു ലഭിക്കുന്ന സൂചന. അഞ്ചു മണിക്കൂര്‍ നീണ്ട പേരാട്ടത്തിലൊടുവിലാണ് സൈന്യം ഭീകരരെ കീഴ്‌പ്പെടുത്തിയത്. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് അടിയന്തര ഉന്നത തലയോഗം വിളിച്ചു. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ആഭ്യന്തര മന്ത്രാലയം ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.