ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു; ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് തൂങ്ങിമരിച്ചത്

ഹൈദരാബാദ്: രോഹിത് വെമുലയ്ക്ക് പിന്നാലെ സര്‍വകലാശാലയില്‍ വീണ്ടും ആത്മഹത്യ.ഒന്നാം വര്‍ഷ ഫൈന്‍ ആര്‍ട്‌സ് വിദ്യാര്‍ഥിയായ പ്രവീണിനെ ആണ് തൂങ്ങിമരിച്ച നിലയില്‍. മഹ്ബുനഗര്‍ ജില്ലയില്‍ നിന്നുള്ള വിദ്യാര്‍ഥിയാണ് പ്രവീണ്‍. ഈ വര്‍ഷം ജൂലൈയിലാണ് പ്രവീണ്‍ യൂണിവേഴ്‌സിറ്റിയില്‍ പ്രവേശനം നേടിയത്. ശനിയാഴ്ച പുലര്‍ച്ചെ പ്രവീണിനെ സീലിങ് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടനെ ക്യാമ്പസിലെ റസിഡന്റ് മെഡിക്കല്‍ ഓഫീസറെ വിവരമറിയിക്കുകയും അദ്ദേഹത്തിന്റെ സഹായത്തോടെ പ്രവീണിനെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. അവിടെവെച്ചാണ് മരണം സ്ഥിരീകരിച്ചത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ലെന്ന് ഗച്ഛിബൗളി ഇന്‍സ്‌പെക്ടര്‍ രമേഷ് പറഞ്ഞു. പ്രാഥമിക പരിശോധയില്‍ ഹോസ്റ്റല്‍ മുറിയില്‍ നിന്നും ആത്മഹത്യാകുറിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.

© 2024 Live Kerala News. All Rights Reserved.