പുതുച്ചേരി: കാവേരി നദീജലത്തര്‍ക്കത്തില്‍ തമിഴ്‌നാട്ടില്‍ ഇന്ന് ബന്ദ്. കര്‍ഷകരും വ്യാപരി അസോസിയേഷനും സംയുക്തമായാണ് ബന്ദ് ആചരിക്കുന്നത്. ഡിഎംകെ, എംഡിഎംകെ, പിഎംകെ., സിപിഎം, സിപിഐ., തമിഴക വാഴ്‌വുരിമൈ കച്ചി, കൊങുനാട് മക്കള്‍ ദേശീയ കച്ചി, മക്കള്‍ ദേശീയ കച്ചി എന്നീ രാഷ്ട്രീയ പാര്‍ട്ടികള്‍ ബന്ദിനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഡി.എം.കെയോട് അനുഭാവമുള്ള തൊഴിലാളി സംഘടനകളും പണിമുടക്കും. പെട്രോള്‍ പമ്പ് ഉടമകളും പണിമുടക്കുമെന്നാണു സൂചന. പച്ചക്കറി, പാല്‍ കച്ചവടക്കാര്‍ ബന്ദില്‍ പങ്കെടുക്കുമെന്നു സംഘടനാ പ്രതിനിധികള്‍ അറിയിച്ചു. കോയംമേടു മാര്‍ക്കറ്റിലെ ആയരക്കണക്കിന് പച്ചക്കറി കച്ചവടക്കാരോടും അനുബന്ധ കച്ചവടക്കാരോടും കടകള്‍ അടച്ച് ബന്ദില്‍ പങ്കെടുക്കാന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. പാല്‍ കച്ചവടക്കാരുടെ അസോസിയേഷനായ തമിഴ്‌നാട് മില്‍ക്ക് ഏജന്റസ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഉള്‍പ്പെടെ 75 ലക്ഷം ചില്ലറ പാല്‍ കച്ചവടക്കാരും 1.5 ലക്ഷം ഏജന്‍സിയൂം ബന്ദില്‍ പങ്കെടുക്കും. ചെന്നൈയില്‍ എംടിസി ബസുകളും സംസ്ഥാനത്താകെ സര്‍ക്കാര്‍ഉടമസ്ഥതയിലുള്ള തമിഴ്‌നാട് സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട് കോര്‍പറേഷന്‍(ടിഎന്‍എസ്ടിസി) ബസുകളും സര്‍വീസ് നടത്തും. ചെന്നൈയില്‍ മെട്രോ, സബര്‍ബന്‍ ട്രെയിനുകളും സര്‍വീസ് നടത്തും. ഓ്‌ട്ടോറിക്ഷകളും കാബുകളും നിരത്തിലിറങ്ങുമെങ്കിലും പെട്രോള്‍ ബങ്കുകളില്ലാത്തത് അവരുടെ സഞ്ചാരത്തെ ബാധിക്കാനിടയുണ്ട്. കാവേരി നദീ ജലത്തര്‍ക്കത്തില്‍ പുതുച്ചേരിയില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ചേര്‍ന്ന് ഇന്നു നടത്തുന്ന ഒരു ദിവസത്തെ ബന്ദിന് പിന്തുണ നല്‍കുമെന്ന് ഭാരതീയ ജനത പാര്‍ട്ടി പ്രഖ്യാപിച്ചു. പോണ്ടിച്ചേരി ബി.ജെ.പി. യൂണിറ്റ് വി.സ്വാമിനാഥനാണു പിന്തുണ പ്രഖ്യാപിച്ചത്. കര്‍ണാടകത്തില്‍ തമിഴ്‌നാട്ടുകാര്‍ക്കെതിരേ നടന്ന അതിക്രമത്തില്‍ പ്രതിഷേധിച്ചാണു തമിഴര്‍ ദേശീയ ഇയ്യകം, മക്കള്‍ വാഴ്‌വുരിമൈ ഇയ്യകം, തമിഴക മക്കള്‍ വാഴ്‌വുരിമൈ കച്ചി എന്നിവരാണ് 12 മണിക്കൂര്‍ ബന്ദിന് ആഹ്വാനം ചെയ്തത്.