അട്ടപ്പാടിയില്‍ വീണ്ടും പട്ടിണി മരണം; പോഷകാഹാരക്കുറവ് മൂലം ഒരു ആദിവാസി ബാലന്‍ മരിച്ചു

പാലക്കാട്: അട്ടപ്പാടിയില്‍ പോഷകാഹാരക്കുറവ് മൂലം ഒരു ആദിവാസി ബാലന്‍ മരിച്ചു.ഷോളയൂര്‍ സ്വദേശിയായ 13 വയസുകാരന്‍ മണികണ്ഠനാണ് മരിച്ചത്.നേരത്തെ വിളര്‍ച്ച ബാധിച്ചതിനെ തുടര്‍ന്ന് മണികണ്ഠനെ കോട്ടത്തറ ട്രൈബ്യൂണല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സിവിയര്‍ അനീമിയ ആണ് മരണകാരണമെന്ന് ആരോഗ്യവകുപ്പും വ്യക്തമാക്കിയിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.