തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച യുവതിയെ രണ്ടു ദിവസങ്ങളിലായി ഡോക്ടര്‍ ബലാത്സംഗം ചെയ്തു;അബോധാവസ്ഥയിലാകുന്നതിനുള്ള മരുന്ന് കുത്തിവെച്ചാണ് പീഡിപ്പിച്ചത്; ഡോക്ടറും ജീവനക്കാരനും പിടിയില്‍

ഗാന്ധിനഗര്‍: ഗുജറാത്തിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയെ ഡോക്ടര്‍ ബലാത്സംഗം ചെയ്തു. ഡെങ്കിപ്പനി ബാധിച്ച് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച രോഗിയെയാണ് ഡോക്ടര്‍ രണ്ടു ദിവസങ്ങളിലായി ബലാത്സംഗം ചെയ്തത്. അബോധാവസ്ഥയിലാകുന്നതിനുള്ള മരുന്ന് കുത്തിവെച്ചാണ് ഡോക്ടര്‍ യുവതിയെ പീഡിപ്പിച്ചത്. യുവതിയുടെ ആരോപണം സത്യമാണെന്ന് മെഡിക്കല്‍ പരിശോധനയിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്. ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു.
ഡോക്ടറോടൊപ്പം രമേഷ് ചൗഹാനെന്ന ആശുപത്രിയിലെ ജോലിക്കാരനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.