ചൈന നടത്തിയ കൃത്രിമ ഉപഗ്രഹ വിക്ഷേപണം പരാജയപ്പെട്ടു; ഗാഫെന്‍10 ഉപഗ്രഹവുമായി പറന്നുയര്‍ന്ന മാര്‍ച് ഫോര്‍ സി റോക്കറ്റിന് ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിക്കാന്‍ കഴിഞ്ഞില്ല

ബെയ്ജിങ്:് ചൈന നടത്തിയ കൃത്രിമ ഉപഗ്രഹ വിക്ഷേപണം പരാജയപ്പെട്ടു. ഗാഫെന്‍10 ഉപഗ്രഹവുമായി പറന്നുയര്‍ന്ന മാര്‍ച് ഫോര്‍ സി റോക്കറ്റിന് ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിക്കാന്‍ കഴിഞ്ഞില്ലെന്ന് പ്രമുഖ ചൈനീസ് ശാസ്ത്ര വാര്‍ത്താ പോര്‍ട്ടലാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഔദ്യോഗികമായി ചൈന ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.ലോങ് മാര്‍ച്ച് സി എന്ന റോക്കറ്റ്് പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നാണ് ഉപഗ്രഹ വിക്ഷേപണം പരാജയപ്പെട്ടത്. സാന്‍ക്‌സി പ്രവിശ്യയിലെ തയ്യുവാന്‍ ഉപഗ്രഹ വിക്ഷേപണ കേന്ദ്രത്തില്‍ നിന്നാണ് റോക്കറ്റ് കുതിച്ചുയര്‍ന്നത്. റോക്കറ്റിന്റെ അവശിഷ്ടങ്ങള്‍ തിരയുന്നു എന്ന വിവരം സാന്‍ക്‌സി പോലീസ് വിഭാഗത്തിന്റെ സമൂഹമാധ്യമങ്ങളിലും പ്രത്യക്ഷപ്പെട്ടു. എന്നാല്‍ പോസ്റ്റുകള്‍ ഏതാനും സമയത്തിനകം പേജില്‍ നിന്ന് പിന്‍വലിക്കുകയും ചെയ്തു. 2013ന് ശേഷം ഇതാദ്യമായാണ് ചൈനയുടെ ഉപഗ്രഹവിക്ഷേപണം പരാജയപ്പെടുന്നത്.