Exclusive:ഓപ്പറേഷന്‍ കുബേരയെ വെല്ലുവിളിച്ച് എം.എസ്.പി… സൊസൈറ്റിയില്‍ നിന്ന് വായ്പയെടുത്ത് കൊള്ളപ്പലിശയ്ക്ക് പണം നല്‍കി പോലീസുകാര്‍..

അര്‍ജുന്‍ സി വനജ്…

കോഴിക്കോട്: ഓപ്പറേഷന്‍ കുബേരയെ വെല്ലുവിളിച്ച് മലപ്പുറം സ്‌പെഷ്യല്‍ പോലീസിന്റെ പകല്‍ക്കൊള്ള. കേരള പോലീസ് ഹൗസിംങ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ നിന്ന് വായ്പയെടുത്താണ് പോലീസുകാര്‍ പുറത്ത് കൊള്ളപ്പലിശയ്ക്ക് നല്‍കുന്നത്. പതിനഞ്ച് മുതല്‍ പതിനെട്ട് ശതമാനം വരെ പലിശയ്ക്കാണ് പോലീസുകാര്‍ പണം നല്‍കുന്നതെന്നാണ് വിവരം. പോലീസുകാരുടെ സാമ്പത്തിക അടിത്തറ വികസിപ്പിക്കുന്നതിനും അടിയന്തിര സാഹചര്യങ്ങളില്‍ പണം ലഭ്യമാക്കുന്നതിനും വേണ്ടിയാണ് സൊസൈറ്റി ആരംഭിച്ചത്. പരമാവധി രണ്ട് ലക്ഷം രൂപ വരെയാണ് ഒരു അക്കൊണ്ട ഉടമയ്ക്ക് ബാങ്കില്‍ നിന്ന വായ്പ നല്‍കുക. രണ്ട് പോലീസ് ഉദ്യോഗസ്ഥരുടെ ജാമ്യമുണ്ടെങ്കില്‍ സൊസൈറ്റിയില്‍ നിന്ന വളരെ എളുപ്പത്തില്‍ വായ്പ ലഭിക്കും. ഈ സാധ്യതയെ മുതലെടുത്താണ്

മാസങ്ങളോളമായി തുടരുന്ന പണമിടപാടിനെതിരെ അന്വേഷണം ആരംഭിച്ചു. എം.എസ്.പി കമാന്റന്റ് ഉമ ബഹ്‌റാന് ലഭിച്ച ഊമകത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. ശ്രീജേഷ് എന്ന പോലീസുകാരന്റെ മേല്‍വിലാസത്തില്‍ നിന്നാണ് കത്ത് വന്നത്. ആരോപിതര്‍ക്കെതിരെയുള്ള പ്രധമിക അന്വേഷണത്തില്‍ ഇവര്‍ പണം കൊള്ളപ്പലിശയ്ക്ക് നല്‍കിയതായി തെളിഞ്ഞുവെന്നാണ് വിവരം. എം.എസ്.പിയിലെ 7 പോലീസുകാര്‍ക്കെതിരെയാണ് അന്വേഷണം നടക്കുന്നത്. ഇന്‍സ്‌പെക്ടര്‍ ഗോപകുമാരന്‍ നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. ആരോപിതരായ പോലീസുകാരുടെ മൊഴി രേഖപ്പെടുത്തി.

ക്യാമ്പ് ഫോളോവറായ സുരേഷ്, ഉണ്ണി,വിനോദ് ഹെഡ് കോണ്‍സ്റ്റബിള്‍മാരായ അബ്ദുള്‍ റഹ്മാന്‍, മധു്, ഗോപിദാസ്, രാജേഷ്, എന്നിവരടക്കം ഏഴ് പോലീസുകാര്‍ക്കെതിരെയാണ് അന്വേഷണം. പലിശയ്ക്ക പണം നല്‍കുന്നതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരടക്കം കൂടുതല്‍ പോലീസുകാര്‍ക്കെതിരെ രഹസ്യന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം കേസ് ഒതൊക്കി തീര്‍ക്കാന്‍ വലിയ ശ്രമമാണ് നടക്കുന്നത്.

© 2024 Live Kerala News. All Rights Reserved.