ആലപ്പോ: സിറിയയിലെ ആലപ്പോയില്‍ വിമതര്‍ക്ക് നേരെ സര്‍ക്കാര്‍ സേന രാസായുധം പ്രയോഗിച്ചെന്ന് റിപ്പോര്‍ട്ട്. ആലപ്പോയിലെ വിമതരുടെ ശക്തികേന്ദ്രത്തിന് മുകളിലൂടെ പറന്ന ഹെലികോപ്റ്ററുകള്‍ ക്ലോറിന്‍ വാതകം നിറച്ച ബാരല്‍ ബോംബുകള്‍ വര്‍ഷിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. അസ്വസ്ഥതകള്‍ അനുഭവപ്പെട്ട 80 ഓളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ കൂടുതലും കുട്ടികളും സ്ത്രീകളുമാണ്. 10 പേരുടെ നില ഗുരുതരമാണ്.ചൊവ്വാഴ്ചയും അലെപ്പോയുടെ അയല്‍പട്ടണങ്ങളില്‍ ക്ലോറിന്‍ വാതക ബോബാക്രമണം നടന്നതായി രക്ഷാപ്രവര്‍ത്തകര്‍ ആരോപിച്ചുന്നുണ്ട്. ക്ലോറിന്‍ വാതകം പ്രയോഗിച്ചെന്ന ആരോപണം സിറിയന്‍ സര്‍ക്കാര്‍ നിഷേധിച്ചു. യുദ്ധമുഖത്ത് ക്ലോറിന്‍ ആയുധമായി ഉപയോഗിക്കുന്നത് കെമിക്കല്‍ വെപ്പണ്‍സ് കണ്‍വെന്‍ഷന്‍ നിരോധിച്ചിട്ടുണ്ട്.