ലോകകപ്പ് യോഗ്യതാ മല്‍സരത്തിലും ബ്രസീല്‍ ജയിച്ചു കയറി; കൊളംബിയയെ തോല്‍പിച്ചത് ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക്;നെയ്മര്‍ മഞ്ഞപ്പടയുടെ രക്ഷകനായി

മനൗസ് : തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് യോഗ്യതാ മല്‍സരത്തിലും ബ്രസീലിന് ജയം.കൊളംബിയയെ തോല്‍പിച്ചത് ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക്.മിറാന്‍ഡയും നെയ്മറും ബ്രസീലിന് വേണ്ടി ലക്ഷ്യം കണ്ടപ്പോള്‍ മാര്‍ക്വിഞ്ഞോസിന്റെ സംഭാവനയായിരുന്നു കൊളംബിയയുടെ ആശ്വാസഗോള്‍. സൂപ്പര്‍ താരം നെയ്മര്‍ ഒരിക്കല്‍ക്കൂടി മഞ്ഞപ്പടയുടെ രക്ഷകനായ മല്‍സരത്തില്‍ കൊളംബിയയ്‌ക്കെതിരെ 21നായിരുന്നു ബ്രസീലിന്റെ ജയം. മിറാന്‍ഡ (2), നെയ്മര്‍ (74) എന്നിവരായിരുന്നു ബ്രസീലിന്റെ സ്‌കോറര്‍മാര്‍. ബ്രസീലിന്റെ തന്നെ മാര്‍ക്വീഞ്ഞോ 36ാം മിനിറ്റില്‍ വഴങ്ങിയ സെല്‍ഫ് ഗോളാണ് കൊളംബിയയെ അക്കൗണ്ട് തുറക്കാന്‍ സഹായിച്ചത്. സമനിലയിലേക്കെന്നു കരുതിയ മല്‍സരത്തില്‍ 74ാം മിനിറ്റിലെ സൂപ്പര്‍ ഗോളിലൂടെ നെയ്മറാണ് മഞ്ഞപ്പടയ്ക്ക് വിജയം സമ്മാനിച്ചത്. അതേസമയം, മെസ്സിയില്ലാത്ത അര്‍ജന്റീനയെന്ത് എന്ന് വെളിവാക്കുന്ന മല്‍സരമായിരുന്നു വെനസ്വേലയ്‌ക്കെതിരെ. ആദ്യ പകുതിയില്‍ യുവാന്‍ പാബ്ലോ അനാര്‍ നേടിയ ഗോളിന് മുന്നിലായിരുന്ന വെനസ്വേല, 53ാം മിനിറ്റില്‍ ജോസഫ് മാര്‍ട്ടിനേസിലൂടെ ലീഡ് വര്‍ധിപ്പിച്ചു. എന്നാല്‍, 58ാം മിനിറ്റില്‍ ലൂക്കാസ് പ്രാറ്റോയിലൂടെ ആദ്യ ഗോള്‍ മടക്കിയ അര്‍ജന്റീന, കളി തീരാന്‍ ഏഴു മിനിറ്റ് ബാക്കിനില്‍ക്കെ നിക്കോളാസ് ഒട്ടാമെന്‍ഡിയിലൂടെ സമനിലഗോളും ഒരു പോയിന്റും സ്വന്തമാക്കി.

© 2024 Live Kerala News. All Rights Reserved.