കുട്ടിക്കടത്ത് സിബിഐ അന്വേഷിക്കണം: ഹൈക്കോടതി

 

കൊച്ചി: ഇതര സംസ്ഥാനത്തുനിന്നു രേഖകളില്ലാതെ കൊച്ചിയിലെ അനാഥാലയത്തിലേക്കു കുട്ടികളെ കൊണ്ടുവന്ന സംഭവം സിബിഐ അന്വേഷിക്കണമെന്നു ഹൈക്കോടതി. അനാഥാലയങ്ങള്‍ ഇതര സംസ്ഥാനത്തുനിന്നു കുട്ടികളെ കൊണ്ടുവരുന്നുണ്ടെങ്കില്‍, അതു മാനദണ്ഡങ്ങള്‍ പാലിച്ചാകണം. ഇത്തരം ഇടപാടുകള്‍ ശിശുക്ഷേമ സമിതിയുടെ നിയന്ത്രണത്തിലായിരിക്കണം. ജില്ലാ ഭരണകൂടവും നിരീക്ഷിക്കണമെന്നു കോടതി നിര്‍ദേശിച്ചു.

സംസ്ഥാനത്തെ മുഴുവന്‍ അനാഥാലയങ്ങള്‍ക്കും ബാലനീതിനിയമം ബാധകമാണ്. എല്ലാ അനാഥാലയങ്ങളിലും ശിശുക്ഷേമസമിതി പരിശോധന നടത്തണമെന്നും കോടതി ഉത്തരവിട്ടു. അനാഥാലയങ്ങളെ ബാലനീതി നിയമത്തില്‍ നിന്ന് ഒഴിവാക്കിയ നടപടി കോടതി റദ്ദാക്കുകയും ചെയ്തു.

തമ്പ്, പാലക്കാട്ടെ മനുഷ്യാവകാശ അഴിമതിവിരുദ്ധ സംരക്ഷണ സമിതി എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജികളിലാണ്. ചീഫ് ജസ്റ്റിസ് അശോക് ഭൂൂണ്‍, ജസ്റ്റിസ് എ.എം. ഷഫീഖ് എന്നിവരുടെ ഉത്തരവ്.

© 2024 Live Kerala News. All Rights Reserved.