ജി 20 ഉച്ചകോടിക്ക് മുന്‍പായി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തി;ആഗോള സാമ്പത്തിക മാന്ദ്യം, തൊഴിലവസരം സൃഷ്ടിക്കല്‍, സാമ്പത്തിക മേഖലയിലെ ഘടനാപരിഷ്‌കരണം, തുടങ്ങിയ വിഷയങ്ങള്‍ ഉച്ചകോടിയില്‍ ചര്‍ച്ചയാകും

ഹാങ്ഷൂ: ജി 20 ഉച്ചകോടിക്ക് മുന്‍പായി പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി കൂടിക്കാഴ്ച നടത്തി. ജി 20 രാജ്യങ്ങളുടെ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ചൈനയിലെ ഹാങ്ഷൂവിലെത്തിയതായിരുന്നു നരേന്ദ്രമോദി. അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ, ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസമേ തുടങ്ങി നിരവധി രാഷ്ട്രത്തലവന്മാര്‍ ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്. ആഗോള സാമ്പത്തിക മാന്ദ്യം, തൊഴിലവസരം സൃഷ്ടിക്കല്‍, കാലാവസ്ഥാ വ്യതിയാനം,സാമ്പത്തിക മേഖലയിലെ ഘടനാപരിഷ്‌കരണം, തുടങ്ങിയ വിഷയങ്ങള്‍ ഉച്ചകോടിയില്‍ ചര്‍ച്ചയാകും. നാളെയാണ് ഉച്ചകോടിയുടെ സമാപനം. മൂന്നു മാസത്തിനിടെ ഇന്ത്യചൈന രാഷ്ട്രത്തലവന്മാര്‍ നടത്തുന്ന രണ്ടാമത്തെ കൂടിക്കാഴ്ചയാണിത്. ജൂണില്‍ താഷ്‌കന്റില്‍ നടന്ന ഷാങ്ഹായ് കോര്‍പറേഷന്‍ ഓര്‍ഗനൈസേഷന്‍ ഉച്ചകോടിയില്‍ ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യയുടെ എന്‍.എസ്.ജി അംഗത്വം, പാക് അധീന കാശ്മീര്‍ വഴിയുള്ള ചൈനപാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴി, ഇന്ത്യയ്ക്കും ലോകരാജ്യങ്ങള്‍ക്കും എതിരായി പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തീവ്രവാദി സംഘടനകള്‍ എന്നീ വിഷയങ്ങളില്‍ ഇരുനേതാക്കളും ചര്‍ച്ച നടത്തിയതായാണ് അറിയുന്നത്.

© 2025 Live Kerala News. All Rights Reserved.