ലക്നൗ: ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന്റെ സംഭാവനകളെ താഴ്ത്തിക്കെട്ടാന്‍ ചില ബി.ജെ.പി നേതാക്കള്‍ ശ്രമിക്കുമ്പോള്‍ നെഹ്രുവിനെ വാനോളം പുകഴ്ത്തി ബിജെപി എംപി വരുണ്‍ ഗാന്ധി രംഗത്ത്. ജീവിതത്തിന്റെ നല്ലൊരുഭാഗം ജയിലില്‍ കഴിഞ്ഞ നെഹ്റുവുനെ കുറിച്ച്് ആര്‍ക്കും അറിയില്ലെന്നും വരുണ്‍ പറഞ്ഞു. യൗവനത്തിന്റെ നല്ലാരു ഭാഗം അദ്ദേഹം ജയിലില്‍ ആയിരുന്നു. നെഹ്രു രാജാവിനെ പോലെ ആര്‍ഭാട ജീവിതമാണ് നയിച്ചതെന്നാണ് ചിലര്‍ കരുതുന്നത്. എന്നാല്‍ അവര്‍ക്ക് അറിയാത്തത് ചിലതുണ്ട് 15 വര്‍ഷത്തിലധികം ജയില്‍വാസം അനുഭവിച്ചാണ് അദ്ദേഹം പ്രധാനമന്ത്രി പദത്തില്‍ വരെ എത്തിയത് എന്നുകൂടി ഓര്‍ക്കണം. ഇന്ന് ആരെങ്കിലും എന്നോട് ചോദിക്കുകയാണ് ‘നിങ്ങള്‍ ജയിലില്‍ കിടക്കൂ, 15 വര്‍ഷം കഴിഞ്ഞ് നിങ്ങളെ പ്രധാനമന്ത്രിയാക്കാം എന്ന് പറഞ്ഞാല്‍ ക്ഷമിക്കണം അത് ബുദ്ധിമുട്ടാണ് എന്നായിരിക്കും എന്റെ മറുപടി വരുണ്‍ പറഞ്ഞു. ലക്നൗവില്‍ നടന്ന യുവജനസംഗമത്തില്‍ പ്രതിനിധികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു വരുണ്‍. നെഹ്രു തന്റെ ജീവിതവും കുടുംബവും എല്ലാം ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി ത്യജിച്ചു എന്ന വസ്തുത യുവാക്കള്‍ എന്ന നിലയില്‍ മനസ്സിലാക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്വമാണ്. അങ്ങനെ നേടിയെടുത്ത സ്വാതന്ത്ര്യം നാം പാഴാക്കരുത്. സ്വാതന്ത്ര്യ സമരപോരാട്ടത്തില്‍ ചിത്തരഞ്ജന് ദാസും നെഹ്രുവും ആശയപരമായി ഒരു ഭാഗത്തും ലാലാ ലജ്പത് റായി മറുഭാഗത്തുമായിരുന്നു.