ഇസ്‌ലാമാബാദ്: പാകിസ്താനിലെ പെഷാവറില്‍ ക്രിസ്ത്യന്‍ കോളനിയില്‍ ഭീകരാക്രമണം ആക്രമണത്തില്‍ ഒരു പ്രദേശവാസി കൊല്ലപ്പെട്ടു. നാലു ഭീകരരെ സൈന്യം വധിച്ചു. ഇന്നു രാവിലെ ആറു മണിയോടെയാണ് ആക്രമണമുണ്ടായത്.കോളനിക്കുള്ളില്‍ അഞ്ചോ ആറോ ഭീകരര്‍ കയറിയിട്ടുള്ളതായാണു വിവരം. ഏറ്റുമുട്ടല്‍ തുടരുകയാണ്. ഇവിടെ നിന്നും സ്‌ഫോടന ശബ്ദം കേട്ടതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി സൈന്യം ഹെലിക്കോപ്റ്ററില്‍ നിരീക്ഷണം നടത്തുന്നുണ്ട്. പാകിസ്താന്‍ അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിയോടു ചേര്‍ന്നു കിടക്കുന്ന ജനവാസമേഖലയാണ് ക്രിസ്ത്യന്‍ കോളനി. സംഭവസ്ഥലം ഒഴിപ്പിക്കുകയും ഇവിടേക്കു കൂടുതല്‍ സേനയെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്.