സിവില്‍ സര്‍വീസ് പരീക്ഷയുടെ അപേക്ഷ ഫോമില്‍ ഭിന്നലിംഗക്കാരെ പ്രത്യേകം ഉള്‍പ്പെടുത്തണമെന്ന് ഡല്‍ഹി ഹൈക്കോടതി;നടപടി കാലതാമസം കൂടാതെ നടപ്പിലാക്കണമെന്ന് കോടതി

ന്യൂഡല്‍ഹി: സിവില്‍ സര്‍വീസ് പരീക്ഷയുടെ അപേക്ഷ ഫോമില്‍ ഭിന്നലിംഗക്കാരെ പ്രത്യേകം ഉള്‍പ്പെടുത്തണമെന്ന് യുപിഎസിയോട് ഡല്‍ഹി ഹൈക്കോടതി. അഭിഭാഷകനായ ജംഷദ് അന്‍സാരി നല്‍കിയ പൊതു താത്പര്യ ഹര്‍ജി പരിഗണിച്ചായിരുന്നു കോടതിയുടെ നിര്‍ദേശം. നടപടികള്‍ കാലതാമസം കൂടാതെ നടപ്പിലാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. നേരത്തെ വാദം കേള്‍ക്കുന്നതിനിടെ ഭിന്നലിംഗക്കാരെ പത്യേകം ഉള്‍പ്പെടുത്താനാവില്ലെന്ന് യുപിഎസി കോടതിയെ അറിയിച്ചിരുന്നു. ഭിന്നലിംഗക്കാരെ കൃത്യമായി നിര്‍വചിച്ചിട്ടില്ല എന്നായിരുന്നു യുപിഎസ്‌സിയുടെ വാദം.നേരത്തെ 2014 എപ്രില്‍ 15ലെ വിധിയില്‍ ഭിന്നലിംഗക്കാര്‍ക്ക് വിഭാഗത്തില്‍ സ്വവര്‍ഗാനുരാഗികള്‍, ബൈസെക്ഷ്വല്‍ എന്നിവരെ ഉള്‍പ്പെടുത്താതിനാല്‍ ഇക്കാര്യത്തില്‍ വ്യക്തത തേടികൊണ്ട് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഇക്കാര്യം വിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് കാണിച്ച് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ സഞ്ജയ് ജെയ്ന്‍ ഹൈക്കോടതിയെ അറിയിച്ചു. തുടര്‍ന്ന് ഈ വിധിയുടെ പശ്ചാത്തലത്തിലാണ് ഡല്‍ഹി ഹൈക്കോടതി ഇങ്ങനെയൊരു നിര്‍ദേശം പുറപ്പെടുവിച്ചത്.

© 2024 Live Kerala News. All Rights Reserved.