മുംബൈ: മൊബൈല്‍ സേവന രംഗത്ത് വന്‍ ഓഫറുകളുമായി റിലയന്‍സ് ജിയോ അവതരിപ്പിച്ചു. എല്ലാ ആഭ്യന്തര വോയ്‌സ് കോളുകളും റോമിംഗും തികച്ചും സൗജന്യമായിരിക്കുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ അംബാനി അറിയിച്ചു.ഒരു ജി.ബിക്ക് 50 രൂപ നിരക്കിലായിരിക്കും ജിയോ ഡാറ്റ പ്ലാനുകളുടെ താരിഫ്. ലോകത്ത് ഏറ്റവും കുറഞ്ഞ നിരക്കില്‍ നല്‍കുന്ന മൊബൈല്‍ സേവനമായിരിക്കും റിലയന്‍സ് ജിയോ എന്നും അംബാനി വ്യക്തമാക്കി. മുംബൈയില്‍ നടന്ന കമ്പനിയുടെ വാര്‍ഷിക ജനറല്‍ മീറ്റിംഗിലാണ് അംബാനി ജിയോ അവതരിപ്പിച്ചത്. 2017 മാര്‍ച്ചോടെ രാജ്യത്തെ 90% മേഖലകളും ജിയോ കവര്‍ ചെയ്യും. 125 കോടി ജനങ്ങളില്‍ റിലയന്‍സ് ജിയോ സേവനമെത്തിക്കും. 18,000 നഗരങ്ങളെയും 200,000 ഗ്രാമങ്ങളിലും ജിയോ കവറേജ് എത്തുമെന്നും മുകേഷ് അംബാനി അറിയിച്ചു. സെപ്തംബര്‍ അഞ്ച് മുതല്‍ ഡിസംബര്‍ 31 വരെ ഉപഭോക്താക്കള്‍ക്ക് ‘ഫ്രീ വെല്‍കം ഓഫര്‍’ നല്‍കും. പത്തു കോടി ഉപഭോക്താക്കളെ ഇക്കാലയളവില്‍ സ്വന്തമാക്കും. റിലയന്‍സ് ജിയോയുടെ തുടക്കം ഈ മാസം അഞ്ചിനും വാണിജ്യാടിസ്ഥാനത്തിലുള്ള തുടക്കം ഡിസംബര്‍ 31നും നടക്കുമെന്നും അംബാനി അറിയിച്ചു. ആര്‍ജിയോ വൈഫൈ സര്‍വീസ് 2017 മാര്‍ച്ചില്‍ ആരംഭിക്കും. സെപതംബര്‍ അഞ്ചു മുതല്‍ വോയ്‌സ്, വീഡിയോ, ആപ്‌സ്, ഡാറ്റ സസര്‍വീസുകള്‍ സൗജന്യമായി ലഭിക്കും. റിലയന്‍സ് ജിയോ സിനിമ വിഭാഗത്തില്‍ 6000 സിനിമകള്‍ ഉള്‍പ്പെടുന്ന ലൈബ്രറിയുണ്ടാകും. ജിയോ മ്യൂസികില്‍ 10 ലക്ഷം പാട്ടുകളുടെ ശേഖരമാണ് ഉണ്ടാവുക.