മന്ത്രി സന്ദീപ് കുമാര്‍ രണ്ട് യുവതികള്‍ക്കൊപ്പം കിടക്ക പങ്കിടുന്ന ദൃശ്യങ്ങളും അശ്ലീല ചിത്രങ്ങളും അടങ്ങിയ സിഡി പുറത്തായി; ലൈംഗികാപവാദത്തില്‍ അകപ്പെട്ട എഎപി മന്ത്രിയെ കെജ്രിവാള്‍ പുറത്താക്കി; വീഡിയോ കാണാം

ന്യൂഡല്‍ഹി: ഡല്‍ഹി ശിശുക്ഷേമ സാമൂഹികനീതിവകുപ്പു മന്ത്രി സന്ദീപ്കുമാര്‍ രണ്ട് യുവതികള്‍ക്കൊപ്പം കിടക്ക പങ്കിടുന്ന ദൃശ്യങ്ങളും അശ്ലീല ചിത്രങ്ങളും അടങ്ങിയ സിഡി പുറത്തായതിനെ തുടര്‍ന്ന് സന്ദീപ് കുമാറിനെ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പുറത്താക്കി. സന്ദീപ്കുമാറിനെതിരെ വ്യക്തമായ തെളിവ് ലഭിച്ചിട്ടുണ്ടെന്നും പാര്‍ട്ടിക്ക് പൊതുസമൂഹത്തിലുള്ള മാന്യതയില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്നും കെജ്‌രിവാള്‍ ട്വീറ്റ്‌ചെയ്തു. അഴിമതിയും കുറ്റകൃത്യവും വെച്ചുപൊറുപ്പിക്കില്ലെന്നും കെജ്‌രിവാള്‍ മുന്നറിയിപ്പ് നല്‍കി.ബുധനാഴ്ച രാത്രി എട്ടുമണിയോടെയാണ് കെജ്‌രിവാളിന് സന്ദീപ്കുമാറിന്റെ ദൃശ്യങ്ങളടങ്ങിയ സിഡി ഓഫീസില്‍ ലഭിച്ചത്. അരമണിക്കൂറിനുള്ളില്‍ സന്ദീപ് കുമാറിനെ പുറത്താക്കിയതായി കെജ്‌രിവാള്‍ ട്വീറ്റ് ചെയ്യുകയായിരുന്നു. ഒന്നര വര്‍ഷത്തിനിടെ ‘ആപ്’ മന്ത്രിസഭയില്‍നിന്ന് പുറത്താക്കപ്പെടുന്ന മൂന്നാമത്തെ മന്ത്രിയാണ് സന്ദീപ്കുമാര്‍. നിയമമന്ത്രിയായിരുന്ന ജിതേന്ദ്ര സിങ്, ഭക്ഷ്യമന്ത്രിയായിരുന്ന അഹ്മദ് ഖാന്‍ എന്നിവരാണ് മുമ്പ് പുറത്താക്കപ്പെട്ടത്. കെജ്‌രിവാള്‍ മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയാണ് 34 കാരനായ സന്ദീപ്കുമാര്‍. സന്ദീപ് രണ്ടു സ്ത്രീകള്‍ക്കൊപ്പമുള്ള ദൃശ്യങ്ങളാണ് 9 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഉള്ളത്. ഇതില്‍ 11 ഫോട്ടോഗ്രാഫുകളുമുണ്ട്.

© 2024 Live Kerala News. All Rights Reserved.