ബംഗാളില്‍ പന്ത്രണ്ടുവയസ്സുകാരിയെ രണ്ട് ടാക്‌സി ഡ്രൈവര്‍മാര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്ത് കൊന്നു; മൃതദേഹം കനാലിലേക്ക് വലിച്ചെറിഞ്ഞു

കൊല്‍ക്കൊത്ത: പശ്ചിമ ബംഗാളില്‍ പന്ത്രണ്ടുവയസ്സുകാരിയെ രണ്ട് ടാക്‌സി ഡ്രൈവര്‍മാര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. മൃതദേഹം കനാലിലേക്ക് വലിച്ചെറിഞ്ഞു. സംഭവത്തില്‍ രണ്ട് ഡ്രൈവര്‍മാര്‍ അറസ്റ്റിലായി. ഇവരില്‍ ഒരാള്‍ ഒല കാബ് ഡ്രൈവറാണ്.മധ്യ കൊല്‍ക്കൊത്തയിലെ തെരുവില്‍ പാതയോരത്ത് ഉറങ്ങിക്കിടന്ന കുടുംബത്തിലെ പെണ്‍കുട്ടിയെ ആണ് ബുധനാഴ്ച പുലര്‍ച്ചെ അഞ്ചു മണിയോടെ ഡ്രൈവര്‍മാര്‍ എടുത്തുകൊണ്ടുപോയത്.ഇതറിഞ്ഞയുടന്‍തന്നെ കുട്ടിയുടെ അമ്മ നിലവിലിച്ചുവെങ്കിലും ഇവര്‍ കുട്ടിയുമായി കടന്നുകളഞ്ഞിരുന്നു.ദക്ഷിണ കൊല്‍ക്കൊത്തയിലെ പാര്‍ക് സര്‍കസ് ഫ്‌ളൈ ഓവറില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ കുട്ടിയെ കൂട്ടമാനഭംഗത്തിനിരയാക്കി. തുടര്‍ന്ന് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം പാലത്തില്‍ നിന്നും കനാലിലേക്ക് വലിച്ചെറിയുകയായിരുന്നു.

© 2024 Live Kerala News. All Rights Reserved.